Random Posts

Wednesday, October 5, 2011

സ്മാര്‍ട് സിറ്റി നിര്‍മാണം ശനിയാഴ്ച ആരംഭിക്കും

കേരള വികസന ചരിത്രത്തിലെ കൂറ്റന്‍ പദ്ധതിയായ സ്മാര്‍ട്സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. പ്രോജക്ട് ഓഫീസ് കം ബില്‍ഡിംഗിന്റെ നിര്‍മാണമാണ് ഈ ദിവസം ആരംഭിക്കുന്നത്.
ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് ആദ്യഘട്ടത്തില്‍ പണിതീര്‍ക്കുന്നതെന്ന് വ്യവസായ എെ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. പദ്ധതിക്കായി കാക്കനാട് വില്ലേജിലും പുത്തന്‍കുരിശ് വില്ലേജിലും ഉള്‍പെടുന്ന 246 ഏക്കര്‍ ഭൂമി സ്മാര്‍ട്സിറ്റി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ sൈ്രവറ്റ് ലിമിറ്റഡിന് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 132 ഏക്കര്‍ സ്ഥലത്തിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചിട്ടുണ്ട്. 246 ഏക്കറിനും ഒറ്റ സെസ് പദവി വേണമെന്ന സ്മാര്‍ട്സിറ്റി കമ്പനിയുടെ അപേക്ഷ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സെസ് ബോര്‍ഡ് ഓഫ് അപ്രൂവല്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട് സിറ്റിയുമായി ഉണ്ടാക്കിയ കരാറുമായി മുന്നോട്ടു പോകും. സെസ് പദവി ഉള്ളതിനാല്‍ ഭൂമിയുടെ വില്‍പന എന്ന ആക്ഷേപത്തിന് സാധ്യതയില്ല. 2012 ഏപ്രിലില്‍ എമര്‍ജിംഗ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കും. ഇതില്‍ കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണെന്നു നിക്ഷേപകരെ ബോധ്യപ്പെടുത്തും.
സ്മാര്‍ട് സിറ്റിക്ക് ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച് കെ.എസ്.ഇ.ബിയുമായി ഉണ്ടായിരുന്ന തര്‍ക്കം വൈദ്യുതി മന്ത്രി ഇടപെട്ട് പരിഹരിച്ചതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡു(ഗെയ്ല്‍)മായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും.