Random Posts

Saturday, October 1, 2011

നിരത്തുകളില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കണമെന്നു സര്‍വകക്ഷിയോഗം

പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴയും ശിക്ഷയും നല്‍കുന്ന നിയമനിര്‍മാണം നടത്താനും മാലിന്യ സംസ്കരണത്തിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നവീന സംവിധാനം (പൈറോളിസിസ് ബയോമെത്തിയോണേഷന്‍) നടപ്പിലാക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് സമഗ്രമായ പദ്ധതി തയാറാക്കാനും യോഗത്തില്‍ തീരുമാനമായി. ഒരുടണ്‍ മാലിന്യത്തില്‍ നിന്നും 1000 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. നവീന മാലിന്യസംസ്കരണ പദ്ധതി തിരുവനന്തപുരം, ബ്രഹ്മപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.