ചാരുംമൂട്: നൂറനാട്ടും പരിസരപ്രദേശങ്ങളിലും നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുന്നു. എ.ഐ.എസ്.എഫ് ജില്ലാ ജോയന്‍റ് സെക്രട്ടറി അനുശിവനെ യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ വണ്ടി തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് വഴിയില്‍ തള്ളിയതാണ് അവസാന സംഭവം. ഇതോടെ ചെറിയ ഇടവേളക്കുശേഷം നൂറനാട് വീണ്ടും സംഘര്‍ഷഭരിതമായി.കഴിഞ്ഞദിവസം എ.ഐ.എസ്.എഫ് നേതാവിനെ മര്‍ദിക്കുന്നതിനുമുമ്പ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തിന്‍െറ വീട് ആക്രമിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നൂറനാട്ടും പരിസര പ്രദേശങ്ങളിലും പൊലീസ് ക്യാമ്പുചെയ്യുന്നുണ്ട്.







