Random Posts

Saturday, October 22, 2011

അരുണ്‍കുമാറിന് വഴിവിട്ട സ്ഥാനക്കയറ്റം: കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എസ് അരുണ്‍കുമാര്‍ വഴിവിട്ട് സ്ഥാനക്കയറ്റം നേടിയതുള്‍പെടെ എെ.എച്ച്.ആര്‍.ഡിയില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. നിയമസഭയില്‍ പി.സി വിഷ്ണുനാഥിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ക്രമക്കേടുകള്‍ സംബന്ധിച്ച് എ.ജിയുടെയും ധനകാര്യ വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറി. എെ.എച്ച്.ആര്‍.ഡി ഫിനിഷിംഗ് സ്കൂളി ലും വ്യാപക ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. അരു ണ്‍കുമാറിന്റെ യോഗ്യതപോലും തീരുമാനിച്ചിട്ടില്ല. ടെന്‍ഡര്‍ നടപടി ലംഘിച്ച് സാമ്പത്തിക ക്രമക്കേടുകളും നടന്നു. ഗവേണിംഗ് ബോഡി ചേര്‍ന്നല്ല പല തീരുമാനങ്ങളും എടുത്തത്. എെ.എച്ച്.ആര്‍.ഡിയില്‍ ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേണം നടത്തണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. 2001നു ശേഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരുടൈ സര്‍ട്ടിഫിക്കറ്റിലെ തിരുത്തലുകള്‍ക്ക് ഗ്രീന്‍ ചാനല്‍ സംവിധാനം ആലോചിക്കുമെന്ന ്മന്ത്രി പറഞ്ഞു.