Random Posts

Saturday, September 10, 2011

സംസ്ഥാനത്തെ ബിപിഎല്‍വിഭാഗത്തിന് രണ്ട് ലക്ഷംവരെ സൗജന്യ ചികിത്സ:മന്ത്രി അടൂര്‍ പ്രകാശ്

മുങ്ങല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി



കൊല്ലം: സംസ്ഥാനത്തെ ബിപിഎല്‍വിഭാഗക്കാര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ചിലവുവരുന്ന ചികിത്സകള്‍ സൗജന്യമായി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രാകശ് അറിയിച്ചു. 
പദ്ധതിപ്രകാരം നിലവില്‍ ലിസ്റ്റിലുള്ള മുപ്പത്തിരണ്ടുലക്ഷംകുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.450കോടിയാണ് പദ്ധിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.  ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള പ്രഖ്യാപനവും ഇതുസംബന്ധിച്ചുണ്ടായിട്ടുണ്ടെന്ന് മന്ത്രി തുടര്‍ന്നറിയിച്ചു. 
കൊല്ലത്ത് എഎ റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയില്‍ സാന്ത്വന പരിചരണ പദ്ധതി പരിശീലനം, ബ്ലഡ് കംപോണന്റ് സെപറേഷന്‍ യൂണിറ്റ്, സര്‍ജിക്കല്‍ ഐസി യു തുടങ്ങിയ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പാവപ്പെട്ട രോഗികള്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വിദഗ്ദചികിത്സ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിന് പണമൊരു ബാധ്യതയാകരുത്. സ്വകാര്യ ആശുപത്രികള്‍ ചെറിയ ടെസ്റ്റുകള്‍ക്കും സ്‌കാനുകള്‍ക്കും ഭാരിച്ച തുക ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അംഗീകിക്കാനാകില്ല. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്ന സ്വകാര്യ ആശുപത്രികളെ മാത്രമെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നുംഅദ്ദേഹം അറിയിച്ചു.
 
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആരോഗ്യമേഖലയില്‍ പ്രഥമമായി ചെയ്തത് എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തതാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ലീവ്എടുത്ത് സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന പ്രവണത വച്ചുപൊറുപ്പിക്കില്ല. ഒരു വിഭാഗം ആഫിസിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ട് മുങ്ങുന്നുണ്ട്. ഇത്തരം മുങ്ങല്‍ വിദഗ്ദരായ ഡോക്ടര്‍മാരെ പിടികൂടി കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും നടത്തിവരുന്ന ഇത്തരം പ്രവണതകള്‍ നിര്‍ത്തണം. സര്‍ക്കാരിന്റെ ഒത്താശയോടെയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയും പഠനം പൂര്‍ത്തിയാക്കിയിട്ട് സ്വകാര്യമേഖലയെ ആശ്രയിക്കുന്നത് ഭൂഷണമല്ല. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുമെന്നുംപൊതുസമൂഹം വിഷയം ഗൗരവമായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.