
ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്‍ രംഗത്ത്. ഇന്ത്യന്‍ മുജാഹിദീന്റെ ഇമെയില്‍ സന്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. ഇമെയിലിന്റെ വിശ്വാസ്യത പരിശോധിച്ച് വരികയാണെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദേശത്തെക്കുറിച്ച് അന്വേിക്കുമെന്ന് എന്‍.എെ.എ വൃത്തങ്ങളും അറിയിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ഷോപ്പിംഗ്മാള്‍ കേന്ദ്രീകരിച്ച് വീണ്ടും സ്ഫോടനം നടത്തുമെന്നും ഇന്ത്യന്‍ മുജാഹിദീന്റെ സന്ദേശത്തില്‍ പറയുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബുധനാഴ്ച ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്്ലാമി (ഹുജി) രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് സ്ഫോടനത്തിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തിയതെ ന്നാണ് ഹുജിയുടെ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്ഫോടനത്തിന് ശേഷം ഇമെയില്‍ അയക്കുന്നത് ഹുജിയുടെ രീതിയല്ലെന്ന് രഹസ്യാന്വേണ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്് ഇന്ത്യന്‍ മുജാഹിദീനും രംഗത്തെത്തിയതോടെ അന്വേണം വഴിതെറ്റിക്കാനാണോ മെയില്‍ അയച്ചതെന്ന സംശയം ബലപ്പെടുകയാണ്. സ്ഫോടന സമയത്തെ സംഭാഷണങ്ങളെക്കുറിച്ചും അന്വേണം നടക്കുന്നുണ്ട്.
അതേസമയം, ഹുജി അയച്ച ഇമെയില്‍ സന്ദേശത്തിന്റെ ഉറവിടം ജമ്മുകശ്മീരിലെ കിഷ്ത്വാരയാണെന്ന് കണ്ടെത്തി. കേസ് അന്വേിക്കുന്ന ദേശീയ അന്വേണ ഏജന്‍സിയുടെ (എന്‍.എെ.എ) അന്വേണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഗ്ലോബല്‍ സൈബര്‍ കഫേ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇമെയില്‍ സന്ദേശം അയച്ചതെന്നാണ് അന്വേണ സംഘം കണ്ടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് കഫേ ഉടമ മഹമൂദ് ഖാജ അടക്കം മൂന്നു പേരെ സംഘം അറസ്റ്റ് ചെയ്തു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ സ്ഫോടനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളൊന്നും അന്വേണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. വമൃസമൗേഹഷശവമറശ2011ണ്ടഴാമശഹ.രീാ എന്ന വിലാസത്തില്‍ നിന്നാണ് മെയില്‍ വന്നതെന്ന് ഡി.ജി.പി കുല്‍ദീപ് കോഡ വ്യക്തമാക്കി.
സ്ഫോടനം നടത്തുന്നതിനായി ഭീകരവാദികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. ഫരീദാബാദില്‍ നിന്നാണ് സാന്‍ട്രോ കാര്‍ കണ്ടെത്തിയത്. ഉടമയെക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പാറ്റ്്ന സ്വദേശിയായ കാറുടമ മുമ്പ് പലരെയും കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖാചിത്രവുമായി കാറുടമക്ക് സാദൃശ്യമുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ പൊലീസിന് മൊഴി നല്‍കി. എ.ടി.എം കാര്‍ഡ് മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ മറ്റൊരാളെയും എന്‍.എെ.എ സംഘം ചോദ്യം ചെയ്യുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
സ്ഫോടനത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കും. ദേശീയ അന്വേണ ഏജന്‍സിയെ ആണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഡല്‍ഹി സ്ഫോടനത്തിന്റെ പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗാണ് റിപ്പോര്‍ട്ട് ലഭിച്ച കാര്യം വ്യക്തമാക്കിയത്.






