ഹൈക്കോടതി പരിസരത്ത് കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ അന്വേണം ബംഗ്ലാദേശിലേക്ക്. ഉത്തര്‍പ്രദേശിലെ രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് ബംഗ്ലാദേശിലെ രണ്ടു കേന്ദ്രങ്ങളിലേക്ക് നടന്ന ഫോണ്‍ കോള്‍ സംഭാഷണങ്ങളാണ് അക്രമികളെക്കുറിച്ച പുതിയ സൂചനകള്‍ നല്‍കിയത്. സ്ഫോടനം നടന്ന ദിവസം വൈകീട്ട് യു.പിയിലെ പില്‍ക്വാമ, അസംഗഡ് എന്നിവിടങ്ങളില്‍ നിന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ്, കോക്സ് ബസാര്‍ എന്നിവടങ്ങളിലേക്കാണ് ഫോണ്‍ കോള്‍ പോയത്. വൈകീട്ട് അഞ്ചു മണിക്കും ആറു മണിക്കും നടന്ന രണ്ടു കോളുകളും പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നായിരുന്നു. ചിറ്റഗോംഗിലും കോക്സ്ബസാറിലും ഹര്‍ക്കതുല്‍ ജിഹാദി ഇസ്ലാമി(ഹുജി)യുടെ പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് അന്വേണം ഈ വഴിക്ക് തിരിച്ചുവിടാന്‍ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഹുജി പ്രവര്‍ത്തകരോ ഹുജി ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരോ ആയിരിക്കാം സ്ഫോടനത്തിനു പിന്നിലെന്നാണ് അന്വേണ ഏജന്‍സിയുടെ നിഗമനം. ദേശീയാന്വേണ ഏജന്‍സിയാണ് സംഭവത്തെക്കുറിച്ച് അന്വേണം നടത്തുന്നത്. ഉത്തര്‍പ്രദേശിലെയും ബംഗ്ലാദേശിലെയും സംശയകരമായ ഫോണ്‍ നമ്പറുകളില്‍ നിന്ന് നടന്ന മറ്റ് കോളുകളാണ് ഇപ്പോള്‍ അന്വേണ ഏജന്‍സി പരിശോധിച്ചു വരുന്നത്. സംഭവത്തിനു പിന്നില്‍ വിദേശ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച വൈകീട്ടായിരുന്നു തലസ്ഥാന നഗരിയെ ആശങ്കയിലാഴ്ത്തി ഡല്‍ഹി ഹൈക്കോടതി പരിസരത്ത് 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം അരങ്ങേറിയത്. 11 പേര്‍ സംഭവ ദിവസവും രണ്ടു പേര്‍ തൊട്ടടുത്ത ദിവസം ആസ്പത്രിയിലുമാണ് മരിച്ചത്.






