മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2011-12 വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തികവര്‍ഷം 12,010 കോടി രൂപയാണ് പദ്ധതി വിഹിതം. കാര്‍ഷികം 1002 കോടി, ഗ്രാമവികസനം 425 കോടി, ജലസേചനം 461 കോടി, സഹകരണം 48 കോടി, ഊര്‍ജം 1184 കോടി, വ്യവസായം 416 കോടി, ഗതാഗതം 1145 കോടി, ശാസ്ത്രസാങ്കേതികം 94 കോടി, സാമൂഹ്യമേഖല 3469 കോടി, സാമ്പത്തികം 89 കോടി, പൊതുകാര്യം 127 കോടി, തദ്ദേശ സ്വയംഭരണം 2803 കോടി എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുക.






