Random Posts

Monday, September 5, 2011

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയും ഇതരഭാഷകള്‍ ഒന്നാംഭാഷയായെടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളപഠനത്തിന് കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും ഉത്തരവിറങ്ങി.

ഇതുപ്രകാരം പൊതുവിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളുണ്ടാവും. ഓറിയന്‍റല്‍ വിദ്യാലയങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്നു പീരിയഡുകള്‍ കണ്ടെത്തി മലയാളംപഠിപ്പിക്കും. ഈ ദിവസങ്ങളില്‍ എട്ടു പീരിയഡുകളുണ്ടായിരിക്കും. സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ മലയാളം പഠിപ്പിക്കുന്നതിനും എല്ലാ ഹയര്‍സെക്കന്‍ഡറികളിലും മലയാള ഭാഷാപഠനം ഉറപ്പാക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഡയറക്ടര്‍മാരെ വിദ്യാഭ്യാസവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണാവധിക്കുശേഷം ഇതുസംബന്ധിച്ച പുനഃക്രമീകരണം വരുത്തി ബന്ധപ്പെട്ടവര്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണം.