Random Posts

Tuesday, September 13, 2011

രാജീവ് വധം: ശിക്ഷ ലഘൂകരിക്കുന്നതിന് അനുകൂലമെന്ന് മുഖ്യ അന്വേണ ഉദ്യോഗസ്ഥന്‍

രാജീവ് ഗാന്ധി വധക്കേസില്‍ വധ ശിക്ഷക്കു വിധിച്ച മൂന്നു പേരുടെയും ശിക്ഷ നടപ്പിലാക്കുന്നതിനെ ചൊല്ലിവാദം മുറുകുന്നതിനിടെ ശിക്ഷ ലഘൂകരിച്ച് ജീവപര്യന്തമാക്കുന്നതിന് താന്‍ അനുകൂലമാണെന്ന് കാണിച്ച് കേസന്വേിച്ച മുഖ്യ അന്വേണ ഉദ്യോഗസ്ഥന്‍ ഡോ.കാര്‍ത്തികേയന്‍ രംഗത്തെത്തി. വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് കാര്‍ത്തികേയന്റെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്.
തനിക്ക് വ്യക്തിപരമായി പ്രതികളോട് യാതൊരു എതിര്‍പ്പുമില്ലെന്നും വധശിക്ഷ മാറ്റി ജീവപര്യന്തമാക്കിയാല്‍ തനിക്ക് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. 1991 മെയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഒരു ദിവസത്തിനു ശേഷമാണ് പ്രത്യേക അന്വേണ സംഘം തലവനായി കാര്‍ത്തികേയനെ നിയമിച്ചത്. 1992 മെയ് 20ന് 41 പേരെ പ്രതികളാക്കി അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1999ലാണ് സുപ്രീം കോടതി പ്രതികളില്‍ നാലു പേര്‍ക്ക് വധ ശിക്ഷ വിധിച്ചത്. ഇതില്‍ നളിനിയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റുകയും ചെയ്തു. മറ്റ് പ്രതികളായ പേരറിവാളന്‍, ശാന്തന്‍, മുരുഗന്‍ എന്നിവരുടെ ദയാ ഹര്‍ജി പ്രസിഡന്റ് തള്ളിയതിനെ തുടര്‍ന്ന് ഈമാസം 9ന് തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി വിധി നടപ്പിലാക്കുന്നത് എട്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്