മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വ്യാഴാഴ്ച ആരംഭിച്ച 24 x 7 കോള്‍ സെന്‍ററില്‍ ഒരു ദിവസം വന്നത് 2.25 ലക്ഷം കോളുകളാണ്. എന്നാല്‍ ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
ഇതില്‍ 4220 എണ്ണം കോള്‍ സെന്‍ററില്‍ രേഖപ്പെടുത്തി. മേല്‍ നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോളുകളെത്തി. നൂതനമായ ഈ സംരംഭത്തിന് ആശംസകള്‍ അര്‍പ്പിക്കാനായിരുന്നു അവയേറെയും. വിദേശ മലയാളികള്‍ രംഗത്തെത്തിയതോടെ രാത്രിയിലും വലിയ തിരക്കനുഭവപ്പെട്ടു.






