അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കൈയേറിയ ആദിവാസികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഉടമസ്ഥരായ ആദിവാസികള്‍ക്ക് തിരിച്ചു നല്‍കും. രണ്ട് സര്‍വേ നമ്പരുകളിലായി 85.21 ഏക്കര്‍ ഭൂമിയാണ് കാറ്റാടി കമ്പനി കൈയേറിയതായി ബോധ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ ഭൂമിയില്‍ രണ്ട് കാറ്റാടിയന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാറ്റാടിയന്ത്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ആദിവാസികളുടെയും ആദിവാസി സംരക്ഷണ സംഘടനകളുടെയും അഭിപ്രായം തേടിയ ശേഷമാകും തീരുമാനമെടുക്കുക.
യന്ത്രങ്ങള്‍ കെഎസ്ഇബിയെ ഏല്‍പിച്ച് ലാഭവിഹിതം ആദിവാസികള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടയമുള്‍പ്പെടെയുളള രേഖകളോടെയാകും ആദിവാസികള്‍ക്ക് ഭൂമി തിരികെ നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.






