കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 83.54 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകള്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗം 74.24 കോടി രൂപ അനുവദിച്ചിരുന്നു.
ചില നിബന്ധനകള്‍ക്ക് വിധേയമായാണ് കോര്‍പ്പറേഷനുകള്‍ക്ക് ഈ തുക നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട് പറഞ്ഞു.
റോഡിന് കുറഞ്ഞത് 3.75 മീറ്റര്‍ വീതി ഉണ്ടാവണം. എങ്കില്‍ മാത്രമേ അവിടെ ടാര്‍ ചെയ്യാവൂ. ടാറിങ് നടത്താന്‍ പറ്റിയ റോഡുകള്‍ മറ്റ് പൊതുമരാമത്ത് വക റോഡുകളുമായോ കോര്‍പ്പറേഷന്റെ മറ്റ് റോഡുകളുമായോ ബന്ധപ്പെട്ടിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






