ഭരണാധികാരത്തില്‍നിന്ന് പുറത്തായ വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ആധിപത്യത്തിന് വീണ്ടും കുറുക്കുവഴിയില്‍. മുഖ്യമന്ത്രിയാവാമെന്ന വി.എസിന്റെ സ്വപ്നം തകര്‍ക്കുകയും നിര്‍ണ്ണായക ശക്തിയായി വളരുകയും ചെയ്ത മുസ്ലിംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ കഴമ്പില്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് സമ്മേളനം കൊഴുപ്പിക്കാന്‍ വി.എസ്. ശ്രമിക്കുന്നത്.
എെസ്ക്രീം കേസ് മുന്‍നിര്‍ത്തി അധികാരത്തില്‍ തിരിച്ചെത്താമെന്ന വി.എസ്. അച്യുതാനന്ദന്റെയും സി.പി.എമ്മിന്റെയും സ്വപ്നം ചരിത്രവിജയത്തിലൂടെ മുസ്ലിംലീഗാണ് തകര്‍ത്തത്. വി.എസ്. അച്യുതാനന്ദന്‍ പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളിലെല്ലാം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടി. വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഉയര്‍ത്തി തകര്‍ക്കാന്‍ ശ്രമിച്ച മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിന്റെ വിജയം ഇടതുമുന്നണിയുടെ ഭരണം മാറ്റുന്ന സാഹചര്യമുണ്ടാക്കി. മുസ്ലിംലീഗ് സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായി വളര്‍ന്നതിന്റെ ഇച്ഛാഭംഗം വി.എസിനെ അലട്ടിയിരുന്നു. നിരന്തരമായി ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും ഏല്‍ക്കാതെ പോയ എെസ്ക്രീം കേസ് വീണ്ടും സജീവമാക്കുന്നതിന് പിന്നില്‍ പാര്‍ട്ടി സമ്മേളനങ്ങളാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അധികാരം പിടിച്ചെടുക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വി.എസ് വിചാരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ത്തെ ഭരണ കാലയളവില്‍ തെളിയിക്കാന്‍ കഴിയാത്ത കേസ് സി.ബി.എെ. അന്വേിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനുപിന്നില്‍ ഈ ഉദ്ദേശ്യം തന്നെയാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏശാതെ പോയ വാദം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയാക്കാമെന്നാണ് വി.എസ് ലക്ഷ്യമിടുന്നത്.






