കാഴ്ചയില്ലാത്തവര്‍ക്കു സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിനായി തിരുവനന്തപുരത്തു വെള്ളയമ്പലത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂട്ടില്ലെന്നും കൂടുതല്‍ ഫണ്ടനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ്. കാഴ്ചയില്ലാത്തവര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനവും സാങ്കേതിക വിദ്യാഭ്യാസവും നല്‍കിയിരുന്ന ഇന്‍സൈറ്റ് എന്ന സ്ഥാപനത്തിനാണു കൂടുതല്‍ ഫണ്ടനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്‍സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി. അടുത്ത മൂന്നു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും ഇന്‍സൈറ്റ് സെന്ററുകള്‍ ആരംഭിക്കാനാണ് ഉദേശിക്കുന്നത്.
ഇതിലൂടെ അന്ധരായ വിദ്യാര്‍ഥികള്‍ക്ക് അതതു ജില്ലകളില്‍ത്ത ന്നെ സാങ്കേതിക വിദ്യാഭ്യാസം നല്‍കാനാകുമെന്നാണു പ്രതീക്ഷ. ഇന്‍സൈറ്റിലെ പൂര്‍വവിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എെടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എെടി മിഷന്‍ ഡയറക്ടര്‍ എ. ഷാജഹാന്‍, കെ. മുരളീധരന്‍ എംഎല്‍എ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.






