Random Posts

Wednesday, September 7, 2011

ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു -എം. മുരളി

കായംകുളം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും വ്യവഹാരങ്ങളില്‍പ്പെടുത്തി നിശ്ചലമാക്കാനും സി.പി.എം. ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി. അംഗം എം. മുരളി പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ. പി. എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. മങ്ങാട്ട് രാജേന്ദ്രന്‍, എന്‍. രവി, വേലന്‍ചിറ സുകുമാരന്‍, എസ്. ഹസ്സന്‍കനി, പി. ആര്‍. നാഗ്, എച്ച്.സുനി, എ. നിസ്സാര്‍, എന്‍. സത്യന്‍, ബി. ഷാജി, എസ്. അബ്ദുള്‍സ്സലാം, കടയില്‍ രാജന്‍, ചെങ്കിളില്‍ രാജന്‍, ഇ.എം. അഷറഫ്, എസ്. രാജേന്ദ്രന്‍, പി.സി. സുനില്‍, ചിറപ്പുറത്ത്മുരളി, ജി. രാധാകൃഷ്ണന്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു