Random Posts

Saturday, September 10, 2011

സോണിയാ ഗാന്ധി അമേരിക്കയില്‍ നിന്നും തിരിച്ചെത്തി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സോണിയ, വ്യാഴാഴ്‌ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഡല്‍ഹിയിലെത്തിയത്. പ്രിയങ്ക ഗാന്ധി വാദ്രയും ഒപ്പമുണ്ടായിരുന്നു. ആഗസ്റ്റ് രണ്ടിനാണ് സോണിയ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. സോണിയ സുഖമായിരിക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു.

ന്യൂയോര്‍ക്കിലെ സേ്‌ളാവാന്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലാണ് സോണിയ ചികിത്സയിലായിരുന്നത്. സോണിയയുടെ അസുഖം എന്താണെന്ന് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളോ, പാര്‍ട്ടി നേതൃത്വമോ ഒരു വിവരവും ഇതുവരെ പുറത്തു വിട്ടിട്ടുമില്ല. സോണിയയുടെ അഭാവത്തില്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ എ. കെ. ആന്റണി, അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവരടങ്ങുന്ന സമിതിയായിരുന്നു പാര്‍ട്ടിക്കാര്യങ്ങള്‍ നോക്കിയിരുന്നത്