പാലാ: മകന്‍ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് 25-കാരനായ മകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. മകനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു.
കഴിഞ്ഞ മെയ് 31ന് രാത്രിയില്‍ കുളിക്കുമ്പോള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറിയ മകനെക്കണ്ട് ഭയന്നോടിയെന്നും തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തില്‍ എത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. പിന്നീട് രണ്ടുതവണകൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. മകനെ അറസ്റ്റുചെയ്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.
എന്നാല്‍, അമ്മയുടെ പരാതി അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് 21-കാരിയായ മകള്‍ പറഞ്ഞു. അമ്മയുടെ ചില നടപടികളെ എതിര്‍ത്തതിന്റെ പ്രതികാരമായാണ് സഹോദരനെതിരെ പരാതി നല്‍കിയത്. താനും സഹോദരനും അമ്മയുടെ നടപടികളെ എതിര്‍ത്തതിനെത്തുടര്‍ന്ന് വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടായെന്നും മകള്‍ പറയുന്നു.