തിരുവനന്തപുരം: റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ചരക്കുകൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷത്തിരുന്ന കാലത്തെ നിലപാടുമാറ്റി ബി ജെ പി ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റെയില്‍വെ ചരക്കുകൂലി കൂട്ടിയ നടപടി സംസ്ഥാനത്ത് അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിമാര്‍ഗം അരി കൊണ്ടുവരുന്നതിനാലാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.