ചാരുംമൂട് :നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ അന്തേവാസികളുടെ ചിരകാല സ്വപ്നം കൊടിക്കുന്നില്‍ സുരേഷ് എം പി'യിലൂടെ പൂവണിയുന്നു .വര്‍ഷങ്ങളായി അന്തേവാസികള്‍ മുറവിളി കൂട്ടികൊണ്ടിരുന്ന എക്സ് -റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണത്തിനാണ് വഴി തുറന്നത്.
ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൂറനാട് ലെപ്രസി സാനട്ടോറിയത്തില്‍ നടന്ന സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ എം പിയുടെ മുന്‍പില്‍ അന്തേവാസികള്‍ തങ്ങളുടെ ആവശ്യം ഉന്നയിക്കുകയായിരുന്നു.ഉടന്‍ തന്നെ കൊടിക്കുന്നില്‍ സുരേഷ് എം പി എക്സ് -റേ യൂണിറ്റിനു കെടിടം നിര്‍മിക്കുന്നതിനായി എം പി ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കുകയായിരുന്നു







