മുംബൈ/ദുബായ്: 21 ഇന്ത്യക്കാരുമായി ഒമാന്‍ തീരത്ത് നിന്ന് പോയ എണ്ണക്കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. ഒമാനിലെ സലാല തുറമുഖത്ത് നിന്നും പുറപ്പെട്ട എം.വി. ഫെയര്‍കെം ബോഗെ എന്ന കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചിയതായി ഒമാന്‍ തുറമുഖ അധികൃതര്‍ തന്നെയാണ് ഇന്ത്യന്‍ നാവികസേനയെ അറിയിച്ചത്.
മുംബൈ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ഷിപ്പ് മാനേജ്‌മെന്റ് എന്ന കമ്പനിയുടെ കപ്പലാണിത്. മെത്തനോള്‍ അടക്കമുള്ള രാസവസ്തുക്കളുമായി പോയ കപ്പലാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച്ച വൈകീട്ടോടെ ഒമാന്‍ തീരത്ത് നിന്ന് പുറപ്പെട്ട കപ്പലാണിത്.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുക്കുന്നത് നിത്യസംഭവമായിരിക്കുകയാണിപ്പോള്‍. കപ്പലിലുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല