Random Posts

Monday, August 15, 2011

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം പൂര്‍ണരൂപത്തില്‍

എന്റെ പ്രിയപ്പെട്ട രാജ്യവാസികളെ,

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികത്തില്‍ 120 കോടി ഇന്‍ഡ്യാക്കാരെ ഞാന്‍ ഹാര്‍ദ്ദമായി അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഞാന്‍ ചരിത്രപ്രസിദ്ധമായ റെഡ്‌ഫോര്‍ട്ടില്‍ നിന്ന് നിങ്ങളെ അഭിസംബോധന ചെയ്യുന്നു.  ഈ കാലഘട്ടത്തില്‍ നാം വികസനത്തിന്റെ പാതയിലൂടെ ദ്രുതഗതിയില്‍ മുന്നേറുകയും വിവിധ മേഖലകളില്‍ വിജയം കൈവരിക്കുകയും ചെയ്തു.  എന്നാല്‍ ഇനിയും പലതും ചെയ്യാനുന്നെ് എനിക്ക് നന്നായി അറിയാം.  നമുക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യവും നിരക്ഷരതയും നിര്‍മ്മാര്‍ജ്ജനം ചെയ്യണം.  സാധാരണക്കാരന് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ നല്‍കണം.  എല്ലാ യുവാക്കള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കണം.
മുന്നിലുളള പാത സുദീര്‍ഘവും പ്രയാസകരവുമാണ്.  പ്രത്യേകിച്ച്, നാം ധാരണയോടെയും സംയമനത്തോടെയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് നമ്മുടെ സുരക്ഷിത്വത്തെയും ക്ഷേമത്തേയും പ്രതികൂലമായി ബാധിക്കാവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യത്തിനകത്തും പുറത്തും ഉളളത്.  ആഗോള സമ്പദ് വ്യവസ്ഥ മന്ദഗതിയില്‍ ആയിക്കൊിരിക്കുന്നു.  വിവിധ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയും പശ്ചിമ യൂറോപ്പിലെ രാജ്യങ്ങളും, സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു കൊിരിക്കുന്നു.  മദ്ധ്യ-പൂര്‍വ്വ ദേശത്തെ പല അറബ് രാജ്യങ്ങളിലും കലാപങ്ങള്‍ നടക്കുന്നു.  നമ്മുടെ പുരോഗതി തടയാനായി രാജ്യത്ത് കലഹങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചിലരു്.  ഇവയെല്ലാം നമുക്ക് പ്രതികൂല ഫലം ഉളവാക്കും.  എന്നാല്‍ അത് സംഭവിക്കാന്‍ നാം അനുവദിക്കില്ല.  നാം ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഏതു വെല്ലുവിളിയും നേരിടാന്‍ കഴിയുമെന്ന് എനിക്കറിയാം.  എന്നാല്‍ വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി ദേശീയ പ്രാധാന്യമുളള സുപ്രധാന വിഷയങ്ങളില്‍ നാം സമവായം സൃഷ്ടിക്കേതു്.
നമ്മുടെ സൈനികരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും അടിത്തറയിലാണ് നാം നവഭാരതം കെട്ടിപ്പടുക്കുന്നത്.  അവരുടെ കഠിനാധ്വാനവും ത്യാഗങ്ങളും പാഴായിപ്പോകാന്‍ നാം അനുവദിക്കില്ല.  നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ നാം യാഥാര്‍ത്ഥ്യമാക്കും.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ നമ്മുടെ ഗവണ്‍മെന്റ് രാഷ്ട്രീയ സുസ്ഥിരതയും സാമൂഹ്യ സാമ്പത്തിക പുരോഗതിക്കും  വേി യത്‌നിച്ചിട്ടു്.  രാജ്യത്ത് നാം മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടു്.
ഈ ഏഴു വര്‍ഷങ്ങളില്‍ നമ്മുടെ സാമ്പത്തിക വികസനം ത്വരിതഗതിയിലായിരുന്നു.  2008-ലെ ആഗോള സാമ്പത്തിക മാന്ദ്യവും ലോക വിപണികളില്‍ ഊര്‍ജ്ജത്തിനും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കയറ്റവും ഉായിട്ടു പോലും നമുക്ക് ഈ വിജയം കൈവരിക്കാന്‍ കഴിഞ്ഞു.
രാജ്യത്തെ അസമാനതകള്‍ കുറയ്ക്കാന്‍ നാം യത്‌നിച്ചിട്ടു്.  കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍ ന്യൂനപക്ഷക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ ആവശ്യങ്ങള്‍ക്ക് നാം പ്രത്യേക പരിഗണന നല്‍കിയിട്ടു്.
നമ്മുടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമങ്ങള്‍ നാം പാസ്സിക്കിയിട്ടു്.  വിദ്യാഭ്യാസത്തിനും തൊഴിലിനും വിവരത്തിനുമുളള അവകാശങ്ങള്‍ക്കു ശേഷം ജനങ്ങള്‍ക്കു ഭക്ഷ്യ സുരക്ഷ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമനിര്‍മ്മാണം നാം ഉടന്‍ നടത്തും.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍, ലോകത്തിലെ മറ്റു രാജ്യങ്ങളുമായുളള നമ്മുടെ ബന്ധത്തിന് ദാര്‍ഢ്യവും ആഴവും കൂടിയിട്ടു്.  നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മാത്രമാണ് നമുക്കിന്ന് കൂടുതല്‍ ആത്മാഭിമാനവും ആന്മധൈര്യവും കൈവരിക്കാന്‍ കഴിഞ്ഞത്.
ഇവ സാധാരണ നേട്ടങ്ങളല്ല.  ആഗോളതലത്തില്‍ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറാനുളള നമ്മുടെ ശേഷിയെ ഇന്ന് ലോകം അംഗീകരിക്കുന്നു.  എന്നാല്‍ ഇത്തരം ഒരു പരിവര്‍ത്തനത്തിന് അഴിമതി പ്രശ്‌നം ഒരു വന്‍ പ്രതിബന്ധമാണ്.
കഴിഞ്ഞ ചില മാസങ്ങളിലായി ഒട്ടേറെ അഴിമതിക്കേസ്സുകള്‍ വെളിച്ചത്ത് വന്നിട്ടു്.  ചില കേസ്സുകളില്‍ കേന്ദ്രഗവണ്‍മെന്റിലെ അധികാരികള്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്നു്.  മറ്റു ചില കേസ്സുകളില്‍ സംസ്ഥാന ഗവണ്‍മെന്റുകളിലെ അധികാരികളും.
പുറത്തു വന്ന അഴിമതിക്കേസ്സുകളില്‍ നാം ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നു്.  ഈ കേസ്സുകള്‍ കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഈ വിഷയത്തില്‍ ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
ഈ കേസ്സുകള്‍ നാം പരിഗണിക്കുമ്പോള്‍ രാജ്യപുരോഗതിയെ ചോദ്യം ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാതിരിക്കേത് അത്യാവശ്യമാണ്.  ഈ വിഷയങ്ങളെക്കുറിച്ചുളള ഏതു ചര്‍ച്ചയിലും ഈ വെല്ലു വിളികളെ നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രതിഫലിക്കണം.
അഴിമതി പല രീതിയിലാണ് ഉാകുക.  ചിലപ്പോള്‍ സാധാരണക്കാരന്റെ ക്ഷേമത്തിനുളള പദ്ധതികള്‍ക്കു വേിയുളള തുക ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ചെന്നെത്തുന്നു.  മറ്റു ചിലപ്പോള്‍, ഗവണ്‍മെന്റിന്റെ വിവേചനാധികാരം തെരഞ്ഞെടുത്ത ചിലര്‍ക്കു മാത്രമായി ഉപയോഗിക്കുന്നു.
ഗവണ്‍മെന്റിന്റെ കോണ്‍ട്രാക്റ്റുകള്‍ തെറ്റായ രീതിയില്‍ അനര്‍ഹര്‍ക്ക് നല്‍കിയ കേസ്സുകളു്.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസ്സമെന്യേ തുടരാന്‍ നാം അനുവദിക്കരുത്.
അഴിമതി ഉന്മൂലനം ചെയ്യാന്‍ ഒരു വന്‍ നടപടി മാത്രം കൊാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.  വാസ്തവത്തില്‍, നമുക്ക് പല മേഖലകളിലും ഒരേ സമയം പ്രവര്‍ത്തിക്കേതു്.
നമുക്ക് നീതിന്യായ നിര്‍വ്വഹണ സംവിധാനം മെച്ചപ്പെടുത്തേതു്.  അഴിമതിക്കെതിരെ സത്വര നടപടി എടുക്കുമെന്നും അവരെ ശിക്ഷിക്കുമെന്നും എല്ലാവരും അറിയണം.  നമ്മുടെ സംവിധാനം ഫലപ്രദമായി നീതി നിര്‍വ്വഹിച്ചാല്‍ ആര്‍ത്തി മൂലമോ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ തെറ്റു ചെയ്യുന്നതിനു മുന്‍പ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ രു വട്ടം ചിന്തിക്കും.
ഉന്നതതലങ്ങളിലെ അഴിമതി തടയാന്‍ നമുക്ക് ഒരു സുശക്തമായ ലോക്പാല്‍ വേണം.  ഇതിനായി നാം പാര്‍ലമെന്റില്‍ അടുത്ത കാലത്ത് ഒരു ബില്‍ അവതരിപ്പിച്ചിട്ടു്.  ഏതു തരത്തിലുളള ലോക്പാല്‍ നിയമമാണ് വേതെന്ന് ഇനി പാര്‍ലമെന്റിനേ തീരുമാനിക്കാനാവൂ.  ബില്ലിന്റെ ചില അംശങ്ങളെക്കുറിച്ചുളള അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കറിയാം.  ഈ ബില്ലിനെക്കുറിച്ച് വിസമ്മതമുളളവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പാര്‍ലമെന്റിനേയും രാഷ്ട്രീയ കക്ഷികളെയും പത്രങ്ങളെപ്പോലും ധരിപ്പിക്കാം.  അതെന്തായാലും, അവര്‍ നിരാഹാര സമരങ്ങളോ മരണം വരെ നിരാഹാരമോ നടത്തരുതെന്ന് ഞാന്‍ കരുതുന്നു.
ജുഡീഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊു വരുന്നത് ശരിയല്ല.  അത്തരം ഏതു വ്യവസ്ഥയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു; എന്നാല്‍ ജുഡീഷ്യറിയുടെ ഉത്തരവാദിത്വം കൂട്ടുന്നതിന് ഒരു ചട്ടക്കൂട് ആവശ്യമു്.  ഈ ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ അക്കൗബിലിറ്റി ബില്‍ അവതരിപ്പിച്ചിട്ടുളളത്.  ഈ ബില്‍ ഉടന്‍ പാസ്സാകുമെന്ന് എനിക്ക് ഉറപ്പു്.
ജാഗ്രതയുളള പത്രങ്ങളും അവബോധമുളള പൗരസമൂഹവും അഴിമതിക്കെതിരായ യുദ്ധത്തില്‍ വളരെ സഹായകരമായിരിക്കും.  ഇന്‍ഡ്യയിലെ പത്രങ്ങള്‍ അവയുടെ സ്വാതന്ത്ര്യത്തിനും ക്രിയാത്മകതയ്ക്കും ലോകമെങ്ങും വിഖ്യാതമാണ്.  നാം പാസ്സാക്കിയ വിവരാവകാശ നിയമം മൂലം നമ്മുടെ പത്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ സസൂക്ഷമം നിരീക്ഷിക്കാന്‍ കഴിയും.
ഈ നിയമം ഇല്ലായിരുന്നെങ്കില്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടേക്കാനിടയില്ലാത്ത ഗവണ്‍മെന്റിന്റെ പല തീരുമാനങ്ങളും, ഇന്ന് വെളിച്ചത്ത് വരുന്നു്.  അഴിമതി നിര്‍മ്മാര്‍ജ്ജനത്തില്‍ ഇത് വലിയ കാല്‍വെയ്പ്പാണെന്ന് ഞാന്‍ കരുതുന്നു.
പലപ്പോഴും ദുര്‍ല്ലഭമായ വിഭവങ്ങളുടെ വിനിമയത്തിലും ക്ലിയറന്‍സ് നല്‍കുന്നതിലും ഉളള ഗവണ്‍മെന്റിന്റെ വിവേചനാധികാരം ദുരുപയോഗം ചെയ്യപ്പെടുന്നു.  ഈ വിഷയം ഞങ്ങള്‍ പരിശോധിച്ചിട്ടു്.  സാദ്ധ്യമായിടത്തെല്ലാം ഇത്തരം വിവേചനാധികാരം ഞങ്ങള്‍ നിര്‍ത്തലാക്കും.
ഏതു ഗവണ്‍മെന്റും ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ കോണ്‍ട്രാക്റ്റുകള്‍ നല്‍കുന്നു്.  ഈ തീരുമാനങ്ങളില്‍ അഴിമതി ആരോപിച്ചു കൊുളള പരാതികള്‍ നിരന്തരം ലഭിക്കുന്നു്.  ഗവണ്‍മെന്റ് പര്‍ച്ചേസുകളില്‍ അഴിമതി കുറയ്ക്കുന്നതിനുളള നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ഞങ്ങള്‍ ഒരു സമിതി രൂപീകരിച്ചിട്ടു്.    ഗവണ്‍മെന്റ് പര്‍ച്ചേസുകള്‍ക്ക് മാനദണ്ഡങ്ങളും പ്രയോഗ രീതികളും ഉള്‍ക്കൊളളുന്ന ഒരു പബ്ലിക്ക് പ്രോക്യൂര്‍മെന്റ് നിയമ നിര്‍മ്മാണം മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്കും വേണമെന്ന് സമിതി നിര്‍ദ്ദേശിച്ചിട്ടു്.  അത്തരമൊരു നിയമനിര്‍മ്മാണത്തിന് ഈ വര്‍ഷം അവസാനത്തോടെ ഞങ്ങള്‍ പാര്‍ലമെന്റിന്‍ ഒരു ബില്‍ അവതരിപ്പിക്കും.
ഈ അടുത്ത വര്‍ഷങ്ങളില്‍ പല മേഖലകളിലും ഞങ്ങള്‍ സ്വതന്ത്രമായ റഗുലേറ്ററി അതോറിറ്റികള്‍ സ്ഥാപിച്ചിട്ടു്.  ഗവണ്‍മെന്റിന്റെ അധികാര പരിധിയിലായിരുന്ന പല ഉത്തരവാദിത്ത്വങ്ങളും ഈ അതോറിറ്റികള്‍ ഏറ്റെടുത്തിട്ടു്.  ഈ റഗുലേറ്ററി അതോറിറ്റികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനോ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ അവരുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നതിനോ ഇപ്പോള്‍ ഒരു നിയമവും നമുക്കില്ല.  അത്തരമൊരു നിയമ നിര്‍മ്മാണവും ഞങ്ങള്‍ പരിഗണിക്കുന്നു്.
അഴിമതിയെക്കുറിച്ച് ഞാന്‍ ഇത്രയേറെ പറഞ്ഞത് ഈ പ്രശ്‌നം നമുക്കേവര്‍ക്കും അഗാധമായ ആശങ്കയുളവാക്കുന്ന വിഷയം ആയതിനാലാണ്.  എന്നാല്‍, ഒരു ഗവണ്‍മെന്റിനും ഒരു മാന്ത്രികദണ്ഡ് ഇല്ലാത്ത ഒരു പ്രശ്‌നമാണിത്.  അഴിമതിക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നാം പല മണ്ഡലങ്ങളില്‍ ഒരുമിച്ച് നടപടി എടുക്കുന്നു്.  ഈ യുദ്ധത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഞങ്ങളോട് തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.  അഴിമതി ഇല്ലാക്കാന്‍ ഞങ്ങള്‍ പല ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടു്.  ഇനിയും അവതരിപ്പിക്കും.  ഈ ബില്ലുകള്‍ നിയമമാക്കുന്ന പ്രക്രിയയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.  അഴിമതി എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ അവസാനമായി ഇത്രയും പറയാന്‍ ആഗ്രഹിക്കുന്നു.  ഇന്‍ഡ്യയിലെ ഓരോ പൗരനും സഹകരിച്ചാല്‍ മാത്രമേ നമുക്ക് അഴിമതിക്കെതിരായ യുദ്ധം ജയിക്കാന്‍ കഴിയൂ.
രാജ്യത്തെ കര്‍ഷകരെ ഞാന്‍ അവരുടെ ഈ വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് അഭിനന്ദിക്കുന്നു.  ഭക്ഷ്യ-ധാന്യ ഉല്‍പ്പാദനത്തില്‍ റിക്കോര്‍ഡ് നേടി, ഗോതമ്പ്, ചോളം, പറയു വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ ഇവയിലൊക്കെ റിക്കാര്‍ഡ ഉല്‍പ്പാദനമായിരുന്നു.  നമ്മുടെ കര്‍ഷകരുടെ കഠിനാധ്വാനം മൂലമാണ് ഇന്ന് നമുക്ക് ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും പരുത്തിയും കയറ്റുമതിക്കുളള നിര്‍ദ്ദേശങ്ങള്‍ ഉളളത്.
നമുക്ക് കൃഷിയില്‍ ഒരു രാം ഹരിത വിപ്ലവം ആവശ്യമാണ്.  കാര്‍ഷികോല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഭക്ഷ്യ വില വര്‍ദ്ധനവിന്റെ പ്രശ്‌നം നമുക്ക് കൈകാര്യം ചെയ്യാന്‍ കഴിയൂ.  ഒരു ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനും നമുക്ക് കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം.  12-ാം പഞ്ചവല്‍സര പദ്ധതിയില്‍ ഈ ദിശയിലുളള പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം കൂട്ടും.
ഇന്ന്, നമ്മുടെ കര്‍ഷക സഹോദരീ സഹോദരന്മാരുടെ, പ്രത്യേകിച്ച് ചെറുകിട, നാമമാത്ര കര്‍ഷകരുടെ പ്രത്യേകാവശ്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  നമ്മുടെ കര്‍ഷകര്‍ക്ക്, വളങ്ങളും വിത്തുകളും വായ്പയും എളുപ്പത്തില്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.  കര്‍കന്‍ മഴയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഞങ്ങള്‍ അവര്‍ക്ക് ഏറ്റവും മികച്ച ജലസേചന സൗകര്യങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ രാജ്യം ഒരു നീു നില്‍ക്കുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തിലൂടെ കടന്ന പോകുകയാണ്.  വിലക്കയറ്റം നിയന്ത്രിക്കേത് ഏതു ഗവണ്‍മെന്റിന്റേയും പ്രാഥമിക കടമയാണ്.  ഞങ്ങളുടെ ഗവണ്‍മെന്റ് ഈ കടമ പരിപൂര്‍ണ്ണമായി മനസ്സിലാക്കുന്നു.  വില കുറയ്ക്കാന്‍ ഞങ്ങള്‍ നിരന്തരമായി നടപടികള്‍ എടുത്തിട്ടു്.  ചിലപ്പോഴൊക്കെ വിലക്കയറ്റത്തിന്റെ കാരണം രാജ്യത്തിന്റെ പുറത്താണെന്ന സ്ഥിതിവിശേഷം ഉായിട്ടു്.  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവയുടെ വില അടുത്ത കാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടു്.  ഈ ഉല്‍പ്പന്നങ്ങള്‍ നാം വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ രാജ്യത്തെ വിലക്കയറ്റ സമ്മര്‍ദ്ദം കൂടും.  ചിലപ്പോഴൊക്കെ നാം വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ വിജയിച്ചിട്ടു്.  എന്നാല്‍ ഈ വിജയം നീു നിന്നില്ല.  കുറച്ചു ദിവസം മുന്‍പ്, പാര്‍ലമെന്റിലെ ഒരു ചര്‍ച്ചയിലും വിലക്കയറ്റത്തെക്കുറിച്ചുളള ജനങ്ങളുടെ ആശങ്ക പ്രതിഫലിച്ചു.  വിലക്കയറ്റം നിയന്ത്രിക്കാന്‍ എന്ത് പുതിയ നടപടികളാണ് എടുക്കാന്‍ കഴിയുന്നതെന്ന് ഞങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയാണെന്ന് ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.  വരും മാസങ്ങളിലെ ഞങ്ങളുടെ മുഖ്യമുന്‍ഗണന ഈ പ്രശ്‌നപരിഹാരത്തിനായിരിക്കും.
വ്യവസായത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നഗരവല്‍ക്കരണത്തിനും വേി ഭൂമി ഏറ്റെടുത്തതു മൂലം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉായ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം.  അത്തരം ഏറ്റെടുക്കല്‍ മൂലം നമ്മുടെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് പ്രയാസം ഉായിട്ടു്.  പൊതു താല്‍പ്പര്യമുളള പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കണമെന്നതില്‍ സംശയമില്ല.  പക്ഷെ അത് സുതാര്യവും നീതിയുക്തവുമായ രീതിയില്‍ ആയിരിക്കണം.  ഏറ്റെടുക്കുന്ന ഭൂമിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടണം.  ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ ആര്‍ക്കും ഒരു അനീതിയും സംഭവിച്ചിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും.  117 വര്‍ഷം പഴക്കമുളള പഴയ ഭൂമി ഏറ്റെടുക്കല്‍ നിയം മാറ്റി പുരോഗമനാത്മകവും സമതുലിതവുമായ ഒരു പുതിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമം കൊു വരാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു.  ഞങ്ങള്‍ ഇതിനകം തന്നെ നിയമത്തിന്റെ ഒരു നക്കല്‍ തയ്യാറാക്കിയിട്ടു്.  അതില്‍ സമവായത്തിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.  ഞങ്ങള്‍ അടുത്തു തന്നെ ഇതിനായി പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിക്കും.  വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും മേഖലകളില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തെ നേട്ടങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരാണ്.  പ്രാഥമിക വിദ്യാഭ്യാസമോ സെക്കന്ററി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ ആകട്ടെ, എല്ലാ തലങ്ങളിലും സ്ഥിതി മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ഉറച്ച നടപടികള്‍ എടുത്തിട്ടു്.  ഇതിന് നല്ല ഫലമുായി.  കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉായിട്ടു്.  ഇന്ന് ഓരോ പൗരനും പ്രാഥമിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്ന കാര്യം ഞങ്ങള്‍ പരിഗണിച്ചു വരുകയാണ്.  തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ വൈദഗ്ധ്യ വികസനത്തിനും പുതിയ പ്രാധാന്യം നല്‍കിയരിക്കുന്നു.  ഈ മുഖ്യ പരിവര്‍ത്തനങ്ങള്‍ മൂലം, വിദ്യാഭ്യാസത്തിന്റെ എല്ലാ അംശങ്ങളേയും സമഗ്രമായ രീതിയില്‍ പരിഗണിക്കേിയിരിക്കുന്നു.  അതു കൊ് വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും മെച്ചപ്പെടുത്തുന്നതിനുളള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഒരു വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടു്.  ഞാന്‍ പലപ്പോഴും 11-ാം പഞ്ചവല്‍സര പദ്ധതിയെ ഒരു വിദ്യാഭ്യാസ പദ്ധതിയായി വിശേഷിപ്പിച്ചിട്ടു്.  11-ാം  പദ്ധതിയില്‍ വിദ്യാഭ്യാസത്തിനു നല്‍കിയ അതേ പ്രാധാന്യം നമ്മള്‍ 12-ാം പദ്ധതിയില്‍ ആരോഗ്യത്തിനും നല്‍കും.  12-ാം പദ്ധതിയില്‍ ആരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് ഞാന്‍ ദേശീയ വികസന കൗണ്‍സിലിനോട് നിര്‍ദ്ദേശിക്കും.  വിദ്യാഭ്യാസവും ആരോഗ്യവും പോലെ മറ്റുളള പ്രധാന മേഖലകള്‍ക്ക് ധനലഭ്യത ഒരു തടസ്സമാവില്ലെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നമ്മുടെ രാജ്യത്ത് ഏറെക്കാലമായി ആരോഗ്യ ഇന്‍ഷുറന്‍സിന് സൗകര്യം ഉായിരുന്നില്ല.  ദാരിദ്ര്യരേഖയ്ക്കു താഴെയുളള അസംഘടിത മേഖലയിലെ തൊളിലാളികള്‍ക്കായി ഞങ്ങള്‍ രാഷ്ട്രീയ ബീമാ യോജന ആരംഭിച്ചു.  കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ നിയമത്തിന്‍ കീഴില്‍ തൊഴില്‍ ലഭിച്ചവരേയും വീട്ടു ജോലിക്കാരെയും തെരുവു വില്‍പ്പനക്കാരെയും ബീഡിത്തൊഴിലാളികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.  ഇന്ന് രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന ഏതാ് 2 കോടി 50 ലക്ഷം തൊഴിലാളികളെ ഉള്‍ക്കൊളളുന്നു.  ഞങ്ങളുടെ ഗവണ്‍മെന്റ് ആകാവുന്നത്ര അസംഘടിത മേഖലയിലെ തൊഴിലാളികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
നമ്മുടെ രാജ്യത്തെ ഭൗതിക-അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ നിരന്തരമായി ശക്തിപ്പെടുത്തിക്കൊിരിക്കുകയാണ്.  ഇതിന് വളരെ വലിയ നിക്ഷേപം ആവശ്യമാണ്.  ഈ കാരണം കൊാണ് ഞങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യത്തിനുളള നിക്ഷേപങ്ങള്‍ പ്രോത്സാപ്പിക്കുന്ന നയങ്ങള്‍ പിന്‍തുടര്‍ന്നത്.  മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ശതമാനക്കണക്കില്‍ ഈ മേഖലയിലെ നിക്ഷേപം കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ ഒന്നര ഇരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടു്.  പെട്രോളിയം മേഖലയിലും ഊര്‍ജ്ജോല്‍പ്പാദനത്തിലും നമ്മുടെ വിമാനത്താവളങ്ങളിലും റോഡുകളിലും, പ്രത്യേകിച്ച് ഗ്രാമീണ റോഡുകളിലും തുറമുഖങ്ങളിലും നമ്മുടെ ശേഷി വര്‍ദ്ധിച്ചിട്ടു്.  ഉദാഹരണത്തിന്, 11-ാം പദ്ധതിയിലെ നമ്മുടെ ഊര്‍ജ്ജോല്‍പ്പാദന ശേഷി 10-ാം പദ്ധതിയിലേതിന്റെ ഇരട്ടിയായിരിക്കും.  12-ാം പദ്ധതിയില്‍ അടിസ്ഥാന സൗകര്യ നിക്ഷേപം നാം വീും വര്‍ദ്ധിപ്പിക്കും.  രാജ്യത്തെ അതിവിദൂര പ്രദേശങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും നാം പ്രത്യേക പരിഗണന നല്‍കും.  അത്തരം പ്രദേശങ്ങളെ റോഡ്, റയില്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിന് മുന്തിയ മുന്‍ഗണന നല്‍കും.
ഈ വര്‍ഷം നഗരങ്ങളില്‍ ജീവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കു വേി നാം ഒരു സുപ്രധാന നടപടി കൈക്കൊിട്ടു്.  അടുത്ത കാലത്ത് നാം രാജീവ് ആവാസ് യോജന നടപ്പാക്കിയിട്ടു്.  ഈ പദ്ധതിയിലൂടെ ഇന്‍ഡ്യയെ ചേരിവിമുക്തമാക്കാന്‍ നാം ആഗ്രഹിക്കുന്നു.  ചേരി നിവാസികള്‍ നല്ല ഭവനങ്ങളുടെ ഉടമകളാകണമെന്നും അവര്‍ക്ക് വെളളം, വൈദ്യുതി തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കണമെന്നും നാം ആഗ്രഹിക്കുന്നു.  നാം സംസ്ഥാനങ്ങളോട് ചേര്‍ന്ന് രാജീവ് ആവാസ് യോജന ഒരു ദേശീയ ദൗത്യം ആയി നടപ്പാക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് നമുക്കേവര്‍ക്കും ആശങ്കയുളവാക്കുന്ന ഒരു വിഷയമാണ്.  ഞങ്ങള്‍ ഈ പ്രശ്‌ന പരിഹാരത്തിന് ഒട്ടേറെ നടപടികള്‍ എടുക്കുന്നു്.  അതില്‍ രു പുതിയ പദ്ധതികളും ഉള്‍പ്പെടും.  കുട്ടികളുടെ പോഷകാഹാര പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാന്‍ കഴിയുന്ന വിധത്തില്‍ അടുത്ത ആറു മാസത്തിനുളളില്‍ ഒരു മെച്ചപ്പെട്ട സമഗ്ര ശിശു വികസന സേവന പദ്ധതി നടപ്പിലാക്കിത്തുടങ്ങുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടു്.
2011-ലെ സെന്‍സസ് കണക്കുകള്‍ മിക്ക മേഖലകളിലെയും പുരോഗതിയെ സൂചിപ്പിക്കുന്നു.  എന്നാല്‍ കഴിഞ്ഞ സെന്‍സസില്‍ നിന്ന് ലിംഗ അനുപാതം കുറഞ്ഞുവെന്നത് ഏറെ ഖേദം ഉളവാക്കുന്നു.  ഈ സ്ഥിതി മെച്ചപ്പെടുത്താന്‍ നിലവിലുളള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതു കൂടാതെ പെണ്‍ കുട്ടികളോടും സ്ത്രീകളോടുമുളള നമ്മുടെ സമൂഹത്തിന്റെ സമീപനത്തിലും മാറ്റം അനിവാര്യമാണ്.  സ്ത്രീകളുടെ ശാക്തീകരണത്തിനും സമൂഹത്തില്‍ അവരുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും വേ നടപടികള്‍ എടുക്കാന്‍ ഞാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോടും സാമൂഹ്യസേവന സംഘടനകളോടും അഭ്യര്‍ത്ഥിക്കും.
തീവ്രവാദത്തിനെതിരായ യുദ്ധത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ജാഗ്രതയില്‍ ഒരു കുറവും വരുത്തരുതെന്നാണ് കഴിഞ്ഞ മാസം മുംബൈയില്‍ ഉായ തീവ്രവാദി ആക്രമണങ്ങള്‍ നമ്മെ താക്കീത് ചെയ്യുന്നത്.  ഇത് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും സാധാരണക്കാരും ചേര്‍ന്നു നടത്തേ സുദീര്‍ഘമായ ഒരു യുദ്ധമാണ്.  നാം നമ്മുടെ രഹസ്യാന്വേഷണ സംവിധാനത്തെയും സുരക്ഷാ ഏജന്‍സികളേയും ക്രമാനുഗതമായി ശക്തിപ്പെടുത്തിയിട്ടു്.  അത് ഭാവിയിലും തുടരും.
നക്‌സലിസത്തിന്റെ വെല്ലുവിളി നേരിടാനും നാം സാദ്ധ്യമായ എല്ലാ നടപടികളും എടുക്കുന്നു്.  ഈ പ്രശ്‌നം ഉാകാന്‍ ഇടയാക്കിയ കാരണങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ നാം ആഗ്രഹിക്കുന്നു.  അതു കൊ് പിന്നോക്കം നില്‍ക്കുന്ന, പട്ടിക വര്‍ഗ്ഗക്കാര്‍ ഏറെയുളള 60 ജില്ലകളില്‍ ദ്രുത വികസനത്തിന് ഒരു പുതിയ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു.  രു വര്‍ഷത്തിനുളളില്‍ ഈ പദ്ധതിയില്‍ 3,300 കോടി രൂപ ചിലവഴിക്കും.
ദ്രുത വികസനത്തോടൊപ്പം പാരിസ്ഥിതിക സംരക്ഷണം നമുക്ക് ഒരു വലിയ വെല്ലുവിളിയാണ്.  നമ്മുടെ വികസന പ്രക്രിയകള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനം ഒരു ഭീഷണിയായി.  നാം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എട്ടു ദൗത്യങ്ങള്‍ സ്ഥാപിച്ച് അവ നടപ്പിലാക്കാന്‍ കഠിനമായി യത്‌നിക്കുകയാണ്.  ഗംഗാനദിയുടെ സംരക്ഷണത്തിനും ശുദ്ധീകരണത്തിനുമായി ഞങ്ങള്‍ നാഷണല്‍ ഗംഗാ റിവര്‍ ബേസിന്‍ അതോറിറ്റി സ്ഥാപിച്ചിട്ടു്.  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഞങ്ങള്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലും സ്ഥാപിച്ചിട്ടു്.  പാരിസ്ഥിതിക പ്രക്രിയാ പൂര്‍ത്തീകരണം സുഗമമാക്കുന്നതിനായി വരും ദിവസങ്ങളില്‍ ഞങ്ങള്‍ ഒരു എന്‍വയോണ്‍മെന്റല്‍ അസസ്‌മെന്റ് ആന്റ് മോണിറ്ററിംഗ് അതോറിറ്റിയും രൂപീകരിക്കും.
നമ്മുടെ ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച മൂലം നമ്മുടെ സമൂഹവും രാജ്യവും അതിവേഗം മാറിക്കൊിരിക്കുകയാണ്.  ഇന്ന് നമ്മുടെ ജനങ്ങള്‍ ഭാവിയെ പുതിയ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.  അവര്‍ക്ക് ഉന്നതമായ അഭിലാഷങ്ങളു്.  നമ്മുടെ യുവാക്കളും യുവതികളും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ക്കായി യത്‌നിക്കുന്നു.  ജനങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേയ്ക്കു തിരിച്ചു വിടാന്‍ ഉതകുന്ന ഒരു  അന്തരീക്ഷം നാം രാജ്യത്ത് സൃഷ്ടിക്കണം.  നമ്മുടെ ജനങ്ങളുടെ ശേഷി ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് നമ്മുടെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം.  നമ്മുടെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വാതന്ത്ര്യം അനുഭവപ്പെടരുത്.  നമ്മുടെ യുവാക്കള്‍ക്ക് ഉല്‍പ്പാദനക്ഷമമായ തൊഴില്‍ ലഭിക്കാന്‍ അധിക അവസരങ്ങള്‍ ലഭിക്കത്തക്ക വിധത്തില്‍ പുതിയ പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ നമ്മുടെ വ്യവസായികള്‍ക്ക് അവസരം ലഭിക്കണം.  വ്യാപാരം, വ്യവസായം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടവരില്‍ സംശയമോ ആശങ്കയോ ഉളവാക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് നാമെല്ലാം വിട്ടു നില്‍ക്കണം.
120 കോടി ജനങ്ങളുളള, ഒട്ടേറെ മതങ്ങളും ഭാഷകളും സംസ്ക്കാരങ്ങളുമുളള ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ പാതയില്‍ ദ്രുതഗതിയില്‍ മുന്നേറുകയെന്നത് ഒരു നിസ്സാര നേട്ടമല്ല.  ഈ നേട്ടത്തിന് ഞാന്‍ ഇന്‍ഡ്യയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.  എന്നാല്‍ ദ്രുതഗതിയിലുളള വികസനത്തോടൊപ്പം അസമാനതകള്‍ വര്‍ദ്ധിക്കുന്നില്ലെന്ന് നാം ഉറപ്പാക്കണം.
നമ്മുടെ വിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ രാഷ്ട്രത്തില്‍ ദ്രുതവികസനത്തിലൂടെ പരിവര്‍ത്തനം കൈവരിക്കാനുളള ഒരു യാത്ര നാം ആരംഭിച്ചിരിക്കുകയാണ്.  രാജ്യത്തെ ഓരോ പൗരനും പ്രയോജനപ്രദമായ ഒരു വികസനം.  ഈ പരിവര്‍ത്തന പ്രക്രിയയില്‍ ചിലപ്പോഴൊക്കെ സമ്മര്‍ദ്ദങ്ങള്‍ ഉാകുന്നത് സ്വാഭാവികമാണ്.  ഒരു ജനാധിപത്യ വ്യവസ്ഥയില്‍, അത്തരം സമ്മര്‍ദ്ദങ്ങളും രാഷ്ട്രീയ ധ്രുവീകരണത്തിന്റെ പ്രശ്‌നങ്ങളായിത്തീരുന്നു.  രാഷ്ട്രീയ കക്ഷികള്‍ എതിര്‍ക്കുകയും പരസ്പരം ചര്‍ച്ചകളിലേര്‍പ്പെടുകയും ചെയ്യുമ്പോഴും നമ്മുടെ പുരോഗതിയുടെ ഗതിവേഗം കുറയാതിരിക്കാന്‍ നാം ശ്രമിക്കണം.
നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ സ്ഥാപനങ്ങള്‍ക്കും നമ്മുടെ സാമൂഹ്യ ദര്‍ശനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഏതു പ്രയാസത്തെയും നേരിടാനുളള കരുത്തുന്നെ വിശ്വാസവും നമുക്ക് ഉാകണം.
നമുക്കേവര്‍ക്കും നമ്മില്‍ വിശ്വാസം വേണം – നമുക്ക് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ കഴിയും എന്ന വിശ്വാസം – ഒരുമിച്ച് നിന്ന് ഏറ്റവും പ്രയാസകരമായ ദൗത്യം പോലും നിര്‍വ്വഹിക്കാവുന്ന വിശ്വാസം – നമ്മുടെ രാജ്യത്തിന് സുശോഭനമായ ഭാവി സൃഷ്ടിക്കുമെന്ന് നമുക്കേവര്‍ക്കും പ്രതിജ്ഞ ചെയ്യാം.
പ്രിയപ്പെട്ട കുട്ടികളേ, എന്നോടൊപ്പം പറയൂ -
ജയ് ഹിന്ദ്
ജയ് ഹിന്ദ്
ജയ് ഹിന്ദ്