Random Posts

Thursday, August 18, 2011

ആപത്തൊഴിവാക്കാന്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍

ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്  മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിന്ഡോ.കെ.എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്
സര്‍ക്കാര്‍ ഉത്തരവ് നം. GO(MS)94/11/TD പ്രകാരം ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി ആഗസ്റ്റ് എട്ടിന് ആദ്യയോഗം ചേര്‍ന്ന് ക്ലബ്ബ് രൂപീകരിക്കുന്നതിന് ആവശ്യമായിട്ടുളള മാര്‍ഗ്ഗരേഖയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനശീലവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗവും ഇല്ലായ്മ ചെയ്യുന്നതിന് പൊതുജനാരോഗ്യ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഈ പ്രശ്‌നത്തെ നേരിടേണ്ടതുണ്ട് എന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു. ഇതിനായി ഏകീകൃതമായ ഒരു പ്രവര്‍ത്തന പദ്ധതി നമ്മുടെ സാമൂഹ്യ പരിസ്ഥിതിക്ക് അനുയോജ്യമായി തയ്യാറാക്കണം. പദ്ധതി നടത്തിപ്പിന് അന്താരാഷ്ട്ര വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി ശാസ്ത്രീയപരിശീലനം നല്കി ജൃീളലശൈീിമഹ ഠീൗരവ ഉളള പരിശീലകരെ സജ്ജരാക്കണം. സന്നദ്ധസംഘടനകള്‍, വനിതാസംഘടനകള്‍ എന്നിവയ്ക്ക് പ്രാതിനിധ്യം നല്കി  ശ്രദ്ധയോടെ പരിശീലകരെ തെരെഞ്ഞെടുക്കേണ്ടതാണ്.
കുട്ടികള്‍ക്കായി ജീവിത നിപുണത (ലൈഫ്‌സ്‌കില്‍), കരിയര്‍ ഗൈഡന്‍സ്, ലൈഫ് ഓറിയന്റേഷന്‍ ഇവ കൂടി ഉള്‍പ്പെട്ടതായിരിക്കണം നാം രൂപീകരിക്കുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തന പദ്ധതി. കുട്ടികളുടെ സര്‍ഗ്ഗാത്മകത കണ്ടെത്തി പോഷിപ്പിക്കുകയും ധാര്‍മ്മികതയില്‍ ഊന്നിയ ജീവിതപ്രസക്തിയും സഹജീവി സ്‌നേഹവും ഇവയിലൂടെ  പ്രചരിപ്പിക്കുകയും വേണം.
 
ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണം, സാമൂഹ്യക്ഷേമം എന്നീ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെട്ട ഒരു സമിതി സംസ്ഥാനതലത്തില്‍ രൂപീകരിക്കണം.
വിദ്യാലയങ്ങളിലെ ക്ലബ്ബിന്റെ രൂപീകരണത്തിനു മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കാനുളള ബാധ്യത ബന്ധപ്പെട്ട എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആയിരിക്കും.  റെയിഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകര്‍ പി.റ്റി.എ, മദര്‍ പി.റ്റി.എ. തദ്ദേശസ്ഥാപന പ്രതിനിധി എന്നിവരുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ താല്പര്യമുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ക്ലബ്ബുകള്‍ രൂപീകരിക്കേണ്ടതാണ്. സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍, പി.റ്റി.എ പ്രസിഡന്റ്, തദ്ദേശ സ്ഥാപന/പഞ്ചായത്തംഗം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയിരിക്കും. സ്‌ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ നിര്‍ദ്ദേശിക്കുന്ന, ഈ വിഷയത്തില്‍ താല്പര്യമുളള ഒരു അദ്ധ്യാപകനായിരിക്കും ക്ലബ്ബിന്റെ കണ്‍വീനര്‍. ക്ലബ്ബിലെ അംഗങ്ങളില്‍ നിന്നുതന്നെ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കേണ്ടതാണ്. ക്ലബ്ബ് ഒരുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം കൂടേണ്ടതും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതുമാണ്. ആയതിന്റെ റിപ്പോര്‍ട്ട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നല്‌കേണ്ടതാണ്.
 
റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, ഹെഡ് മാസ്റ്ററുമായി ബന്ധപ്പെട്ട് ആദ്യയോഗം വിളിച്ചുകൂട്ടേണ്ടതാണ്. രക്ഷാധികാരികളടക്കം എല്ലാവരും ആദ്യയോഗത്തില്‍ ഉായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ലക്ഷ്യങ്ങള്‍ 
1.    മദ്യത്തിനും, മയക്കുമരുന്നിനും, പുകയില ഉല്പന്നങ്ങള്‍ക്കും എതിരേയുള്ള ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.
2.    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ ലഹരി പ്രദാര്‍ത്ഥങ്ങള്‍ വിദ്യാലയങ്ങളില്‍നിന്നും അകറ്റി നിര്‍ത്തുക.
3.    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌ക്കൂളുകളുടെ സമീപം മദ്യം, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഇല്ലാതാക്കുക.
4.    ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി ഈ ദു:ശ്ശീലത്തില്‍ നിന്നും പിന്തിരിപ്പിക്കുക.
5.    മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ കണ്ടെത്തി അവരെ ബോധവല്ക്കരണത്തിലൂടെ മോചിപ്പിക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചികിത്സ ആവശ്യമായിട്ടുളളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുക.
 
ക്ലബ്ബിന്റെ പ്രവര്‍ത്തനം നിര്‍ബന്ധമായും അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ആരംഭിക്കേണ്ടതാണ്.ഓരോ വര്‍ഷവും ക്ലബ്ബുകളുടെ പ്രവര്‍ത്തനം എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിലയിരുത്തി ജില്ലകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ക്ലബ്ബുകള്‍ക്കും അംഗങ്ങള്‍ക്കും പാരിതോഷികവും അത്തരം  ക്ലബ്ബുകളില്‍ നിന്നും സംസ്ഥാനത്ത് ഏറ്റവും മുന്‍പന്തിയിലുളള പ്രവര്‍ത്തനം കാഴ്ചവച്ച ക്ലബ്ബിനെയും അംഗത്തേയും തെരഞ്ഞെടുത്ത്, എവര്‍ റോളിംഗ് ട്രോഫിയും നല്കാം.ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തുക ഫണ്ടിന്റെ ലഭ്യതയും പ്രവര്‍ത്തന മികവും അനുസരിച്ച് അനുവദിക്കേണ്ടതാണ്.ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാനതലത്തില്‍ നടത്തേണ്ടതാണ്. തീര-മലയോര പ്രദേശങ്ങളിലെ സ്‌ക്കൂളുകള്‍ക്ക് ഇതിന് മുന്‍ഗണന നല്‍കണം. ജില്ലാതലത്തിലും സമാനമായ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണ്. ഇതുസംബന്ധിച്ചുളള യോഗങ്ങളില്‍  ഗാന്ധിയന്മാരെ പങ്കെടുപ്പിച്ച് ആദരിക്കണം. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഗാന്ധിദര്‍ശന്‍ തുടങ്ങി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഏവരുടെയും സഹകരണത്തോടെ ആയിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപ്പിച്ചുകൊണ്ട് അവയുടെ സാരാംശം പ്രചരിപ്പിക്കുന്നതിനായി പ്രതിമാസ ന്യൂസ് ലറ്റര്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കേണ്ടതാണ്. എക്‌സൈസ് വകുപ്പില്‍ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്നതിന് ഒരു  ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപികരിക്കേണ്ടതാണ്