ചാരുംമൂട് : ശാസ്ത്ര സാങ്കേതിക രംഗത്തും വാര്‍ത്താവിനിമയ രംഗത്തും രാജീവ് ഗാന്ധി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന മികച്ച സൌകര്യങ്ങള്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തില്‍ നൂറനാട് ലെപ്രസി സാനട്ടോറിയത്തില്‍ സദ്ഭാവന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തേവാസികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വകയായി പോഷകാഹാര വിതരണവും നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് പി ബി അബു ഡോ.ദിവ്യ ,മനോജ് സി ശേഖര്‍,രോഹിത് സി രാജു ,സക്കീര്‍ ഹുസൈന്‍,എന്‍ കുമാരദാസ്,ശ്രീനി പണയില്‍,തന്സീര്‍,അയ്യപ്പന്‍ പിള്ള,ആസാദ്,സി ബൈജു,സോമിയ സിജു ,എന്നിവര്‍ പ്രസംഗിച്ചു






