Random Posts

Monday, August 15, 2011

സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാകയെ അവഹേളിച്ചു

 നൂറനാട്: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നൂറനാട് പാലമേല്‍ പഞ്ചായത്ത്‌ ഓഫീസിലും ,വില്ലേജ് ഓഫീസിലും രാവിലെ ഉയര്‍ത്തിയ ദേശീയ പതാക രാത്രി  8 മണി വരെ അഴിച്ചുമാറ്റാതെ ദേശീയ പതാകയെ അവഹേളിച്ചു.ഇന്ന് വൈകുന്നേരം 7 .15 ഓടു കൂടിയാണ് താഴ്ത്തി കെട്ടാത്ത ദേശീയ പതാക നാട്ടുകാരുടെ ശ്രെദ്ധയില്‍ പെട്ടത് .ഇത് വന്‍ ജനരോഷത്തിനു വഴിവെച്ചു.ഇതേ തുടര്‍ന്ന് രാത്രി 8 .15 ഓടു കൂടി പഞ്ചായത്ത്‌ ഓഫീസില്‍ ഉയര്‍ത്തിയിരുന്ന പതാക പഞ്ചായത്ത് പ്രസിഡന്റ്‌ കെ .ബിജു അഴിച്ചുമാറ്റി.
                ദേശീയ പതാകയെ അവഹെളിച്ചതിനും കൃത്യവിലോപം കാട്ടിയ ജീവനകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്‌ പാലമേല്‍ മണ്ഡലം കമ്മിറ്റി നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ,പരാതിയുടെ അടിസ്ഥാനത്തില്‍ നൂറനാട് എസ്ഐ ഷംസുദീന്‍ സ്ഥലത്തെത്തി തെളിവെടുത്തു.