> കുറ്റകാര്‍ക്ക് എതിരെ നടപടി എടുക്കുക
> സാമ്പത്തിക തിരിമറികള്‍ വിജിലന്‍സ് അന്വേഷിക്കുക
> സാമ്പത്തിക തിരിമറികള്‍ വിജിലന്‍സ് അന്വേഷിക്കുക
നൂറനാട് :പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്ഷം നടന്ന പിടിപ്പുകെട്ട ഭരണം ഗ്രാമവാസികളെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തു.സാമ്പത്തിക ഇടപാടുകളില്‍ ഇത്രയേറെ ക്രമകെടുകള്‍ നടന്ന ഒരു ഭരണം പഞ്ചായത്തിന്റെ ചരിത്രത്തിലില്ല. പാലമേല്‍ പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ വര്‍ക്കുകളുടെ ഫണ്ട് തിരിമറി നടത്തിയതില്‍ 4 ഉധ്യോഗസ്തരെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തു ,എന്നാല്‍ ഈ ഉദ്യോഗസ്ഥരില്‍ പലരും നിരപരാധികളാണ് എന്നും യഥാര്‍ത്ഥ കുറ്റവാളികളായ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതിയും സി ഡി എസ് ചെയര്‍പെഴ്സനും ,പദ്ധതി നിര്‍വഹണത്തിന്റെ ചുമതല ഉണ്ടായിരുന്ന യു ഡി ക്ളര്‍ക്ക് നെയും സംരക്ഷിച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ആണ് പുറത്തു വന്നത് .ഈ അന്വേഷണ റിപ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്ത് കുറ്റക്കാരെ മുഴുവന്‍ ശിക്ഷിക്കുവാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കഴിഞ്ഞ 5 വര്‍ഷ കാലത്തെ പാലമേല്‍ പഞ്ചായത്തിലെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണമെന്നും യുത്ത് കോണ്‍ഗ്രസ് ആവശ്യപെടുന്നു.
പഞ്ചായത്തിലെ സാമ്പത്തിക ക്രമകെടുകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപെട്ടു നാളെ രാവിലെ 10 നു പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്ലമെന്റ്റ് പ്രസിഡന്റ് ശ്രീ.ബിപിന്‍ മാമ്മന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും,യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര അസ്സംബ്ലി പ്രസിഡന്റ് ശ്രീ.പി ബി അബു ,മാവേലിക്കര പാര്ലമെന്റ്റ് സെക്രട്ടറി ഷാജി നൂറനാട് ,മാവേലിക്കര പാര്ലമെന്റ്റ് കമ്മറ്റി മെമ്പര്‍ രോഹിത് സി രാജു,മണ്ഡലം ഭാരവാഹികളായ അരുണ്‍ ,ജംഷാദ് ,സന്തോഷ് എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കുമെന്ന് പാലമേല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനി പണയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു







