പാലക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷാത്തലേന്ന് മുന്നറിയിപ്പില്ലാതെ ഒരുമണിക്കൂര്‍ കറണ്ടുപോയത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളെ കഷ്ടത്തിലാക്കി.
പകലിലെ പൊള്ളുന്നചൂടില്‍ തളര്‍ന്ന വിദ്യാര്‍ഥികള്‍ രാത്രി പഠിക്കാന്‍ തയ്യാറെടുപ്പുനടത്തുന്നതിനിടെ ഞായറാഴ്ചരാത്രി 8.30ഓടെയാണ് കറണ്ടുപോയത്. തൃശ്ശൂര്‍ മാടക്കത്തറയിലെ 400കെ.വി. സബ്‌സ്റ്റേഷനിലെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ അധികലോഡുമൂലം തകരാറിലായതാണ് പ്രശ്‌നമായത്. ഇതോടെ പാലക്കാട് ജില്ലയ്ക്കും മലബാറിലേക്കുമുള്ള വൈദ്യ്യുതിവിതരണം നിലച്ചു. ഒരുമണിക്കൂറിനുശേഷം കറണ്ട് വന്നെങ്കിലും പിന്നീട് ഇടവിട്ട് വീണ്ടും കറണ്ടുപോയി.
മാടക്കത്തറ സബ്‌സ്റ്റേഷനിലെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഒന്ന് കേടായതോടെ വൈദ്യുതി വിതരണത്തിന് നിയന്ത്രണമുണ്ടാവുമെന്ന് അധികൃതര്‍ പറഞ്ഞു. തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമായാല്‍മാത്രമേ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാവൂയെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചരാത്രിതന്നെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി.