Random Posts

Thursday, March 24, 2011

വി.എസിനെതിരെ പൊരുതാന്‍ മലമ്പുഴയില്‍ ലതികയ്‌ക്കൊപ്പം ശാരിയുടെ കുടുംബവും

കോട്ടയം: വി.എസ്.അച്യുതാനന്ദന്റെ രാഷ്ട്രീയകാപട്യം തുറന്നു കാട്ടാന്‍  മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കിളിരൂര്‍ പീഡനകേസില്‍ ഇരയായ ശാരിയുടെ മാതാപിതാക്കള്‍  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന്  വാഗ്ദാനം ചെയ്തു.
ശാരിയുടെ മകള്‍ സ്‌നേഹ, ശാരിയുടെ പിതാവ് സി.എന്‍.സുരേന്ദ്രകുമാര്‍, അമ്മ ശ്രീദേവി എന്നിവര്‍ ലതികക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കുന്നതിലേക്കായി 101 രൂപയും കൈമാറി. തന്റെ മകള്‍ പീഡിപ്പിക്കപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടിവന്നതിന് കാരണക്കാരായ വി.ഐ.പി.കളെ ഇനിയും പുറത്തുപറയാത്ത വി.എസിനെതിരെ കടുത്ത രോഷം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു കുടുംബത്തിന്റെ  കൈത്താങ്ങായാണ് ലതികയെ മുമ്പും ശാരിയുടെ കുടുംബം കണ്ടിട്ടുള്ളതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ രാജു പുഴങ്കരയും, സാബു മാത്യുവും പറഞ്ഞു.  എന്‍.എഎസ്.എസിന്റെ ആസ്ഥാനത്തും, ബിഷപ് ഹൗസിലും ഇന്നലെ ലതികാ സുഭാഷ് സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി