ഇടുക്കി:കുയിലിമല ജി ഇ സി ഐ എന്ജിനീയറിംഗ് കോളേജ് കെ എസ് യു യുണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുയിലിമലയില്‍ ബസ് വെയിറ്റിംഗ് ഷെഡ് പണി കഴിപ്പിച്ചു.ഏറെ നാളുകളായി വിദ്യാര്‍ഥികളെയും പ്രദേശവാസികളെയും വലച്ചിരുന്ന ഒരു വിഷയത്തിനു കെ എസ് യു ഇതോടെ വിരാമമിട്ടു.കെ എസ് യു ഇടുക്കി ജില്ല പ്രസിഡന്റ് മുകേഷിന്റെ നേതൃത്വത്തില്‍ കെ എസ് യു GECI യുണിറ്റ് ലെ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിനു ഒടുവിലാണ് ബസ് വെയിറ്റിംഗ് ഷെഡ് യഥാര്ത്യമായത്.ബസ് വെയിറ്റിംഗ് ഷെഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് യു GECI യുണിറ്റ് പ്രസിഡന്റ് ഹാരിസ്,റോജിന്‍ ഡാനിയല്‍,അന്‍വര്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി







