
കെ പി സി സി പ്രസിഡന്റും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഏപ്രില്‍ 6ന് ഹരിപ്പാടെത്തും. മാര്‍ച്ച് 30ന് ഉച്ചകഴിഞ്ഞ് 2.30ന് സിന്ധുജോയി പള്ളിപ്പാട് ചന്തയിലും 31ന് വൈകുന്നേരം 5ന് എം പി വിരേന്ദ്രകുമാര്‍ നാരകത്തറയിലും ഏപ്രില്‍ 5ന് 2.30ന് കേന്ദ്രമന്ത്രി വയലാര്‍ രവി മുട്ടം ചൂണ്ടുപലക ജംഗ്ഷനിലും 7ന് വൈകിട്ട് 6ന് കേന്ദ്രമന്ത്രി എ കെ ആന്റെണി തൃക്കുന്നപ്പുഴയിലും 8-ാം തീയതി ആറാട്ടുപുഴ, മുതുകുളം എന്നിവിടങ്ങളില്‍ വി എം സുധീരനും രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തും. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രചരണത്തിനെത്തിച്ചേരും






