ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. യുവാക്കള്‍ക്കും, പുതുമുഖങ്ങള്‍ക്കും, വനിതകള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കിയുള്ളതാണ് പട്ടിക. മത, സാമുദായിക സമാവാക്യങ്ങളും പാലിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം എട്ടരയോടെ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കിയത്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഹരിപ്പാടു നിന്നും ജനവധി തേടും. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയ പട്ടികയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ഭേദഗതികള്‍ വരുത്തിയാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്. സിറ്റിംഗ് എം.എല്‍.എമാരില്‍ 23-പേര്‍ക്ക് ടിക്കറ്റ് നല്‍കി. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മത്സരിക്കുന്ന സാഹചര്യത്തില്‍ ഹരിപ്പാട് എം.എല്‍.എ ബാബു പ്രസാദ് മത്സരരംഗത്തു നിന്നും പിന്മാറിയിരുന്നു.ഏഴ് വനിതകള്‍ പട്ടികയില്‍ ഇടംപിടിച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ ലതിക സുഭാഷ് മലമ്പുഴയില്‍ മത്സരിക്കും. എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഹൈബി ഈഡനാണ് പട്ടികയിലെ ബേബി. കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഹരിപ്പാടു നിന്നും ജനവധി തേടും. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയ പട്ടികയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ഭേദഗതികള്‍ വരുത്തിയാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്. സിറ്റിംഗ് എം.എല്‍.എമാരില്‍ 23-പേര്‍ക്ക് ടിക്കറ്റ് നല്‍കി. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മത്സരിക്കുന്ന സാഹചര്യത്തില്‍ ഹരിപ്പാട് എം.എല്‍.എ ബാബു പ്രസാദ് മത്സരരംഗത്തു നിന്നും പിന്മാറിയിരുന്നു.ഏഴ് വനിതകള്‍ പട്ടികയില്‍ ഇടംപിടിച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ ലതിക സുഭാഷ് മലമ്പുഴയില്‍ മത്സരിക്കും. എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഹൈബി ഈഡനാണ് പട്ടികയിലെ ബേബി. കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും.
വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രധാന മാനദണ്ഡമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. 80 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഷൊര്‍ണ്ണൂരില്‍ പാര്‍ട്ടി സ്വതന്ത്രന് പിന്തുണ നല്‍കും. എം.ആര്‍.മുരളിയാകും ഇവിടെ സ്ഥാനാര്‍ത്ഥി.
രാഹുല്‍ഗാന്ധി നല്‍കിയ യുവാക്കളുടെ പട്ടികയില്‍ നിന്നും നല്ലൊരു ശതമാനംപേര്‍ക്കും അവസരം നല്‍കി. രാഹുല്‍ഗാന്ധിയുടെ പട്ടികയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു അതുപരിഹരിച്ചശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ഓരോ ഘട്ടത്തിലും സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണിയുമായും വയലാര്‍ രവിയുമായും പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ആശവിനിമയം നടത്തിയിരുന്നു. അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഇനി എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നിട്ടറങ്ങണമെന്ന് ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും അഭ്യര്‍ത്ഥിച്ചു.
ജില്ല തിരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക:
തിരുവനന്തപുരം
തിരുവനന്തപുരം-വി.എസ്.ശിവകുമാര്‍, വട്ടിയൂര്‍ക്കാവ്- കെ.മുരളീധരന്‍, വാമനപുരം-സി.മോഹനചന്ദ്രന്‍, ചിറയന്‍കീഴ്-കെ.വിദ്യാധരന്‍, നെയ്യാറ്റിന്‍കര-തമ്പാനൂര്‍ രവി, പാറശാല-എ.ടി.ജോര്‍ജ്, നെടുമങ്ങാട്-പാലോട് രവി, കോവളം-ജോര്‍ജ് മെഴ്‌സിയര്‍, വര്‍ക്കല-വര്‍ക്കല കഹാര്‍, കഴക്കൂട്ടം-എം.എ.വാഹിദ്, അരുവിക്കര-ജി.കാര്‍ത്തികേയന്‍, കാട്ടാക്കട-എന്‍.ശക്തന്‍, ആറ്റിങ്ങല്‍-തങ്കമണി ദിവാകരന്‍
കൊല്ലം
കൊല്ലം-കെ.സി.രാജന്‍, ചാത്തന്നൂര്‍-ബിന്ദുകൃഷ്ണ, കുണ്ടറ- പി.ജര്‍മിയാസ്, പുനലൂര്‍-ജോണ്‍സണ്‍ എബ്രഹാം, ചടയമംഗലം- ഷാഹിദാ കമാല്‍, കുന്നത്തൂര്‍-പി.കെ.രവി
പത്തനംതിട്ട
കോന്നി-അടൂര്‍ പ്രകാശ് അടൂര്‍-പന്തളം സുധാകരന്‍ ആറന്മുള-കെ.ശിവദാസന്‍നായര്‍ റാന്നി-ഫിലിപ്പോസ് തോമസ്
ആലപ്പുഴ
അരൂര്‍-എ.എ.ഷുക്കൂര്‍ അമ്പലപ്പുഴ-എം.ലിജു കായംകുളം-എം.മുരളി ആലപ്പുഴ-പി.ജെ.മാത്യു ചെങ്ങന്നൂര്‍-പി.സി.വിഷ്ണുനാഥ് ഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷണന്‍ വൈക്കം-സനീഷ് കുമാര്‍ പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി
ഇടുക്കി
പീരുമേട്-ഇ.എം. ആഗസ്തി ഉടുമ്പന്‍ ചോല-ജോസി സെബാസ്റ്റ്യന്‍ ദേവികുളം-എം.കെ.മണി
എറണാകുളം
പെരുമ്പാവൂര്‍- ജയ്‌സന്‍ ജോസഫ് ആലുവ-അന്‍വര്‍ സാദത്ത് തൃപ്പൂണിത്തറ-കെ.ബാബു വൈപ്പിന്‍-അജയ് തറയില്‍ പറവൂര്‍-വി.ഡി.സതീശന്‍ എറണാകുളം-ഹൈബി ഈഡന്‍ കൊച്ചി-ഡൊമിനിക് പ്രസന്റേഷന്‍ തൃക്കാക്കര-ബെന്നി ബെഹനാന്‍ കുന്നത്തുനാട്-വി.പി.സജീന്ദ്രന്‍ മൂവാറ്റുപുഴ-ജോസഫ് വാഴയ്ക്കന്‍
തൃശൂര്‍
വടക്കാഞ്ചേരി-സി.എന്‍.ബാലകൃഷ്ണന്‍ തൃശൂര്‍-തേറമ്പില്‍ രാമകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍-ടി.എന്‍ പ്രതാപന്‍ ചാലക്കുടി- കെ.ടി ബെന്നി മണലൂര്‍-ടി.എ.മാധവന്‍ ചേലക്കര- കെ.ബി ശശികുമാര്‍ പുതുക്കാട്-കെ.പി.വിശ്വനാഥന്‍ ഒല്ലൂര്‍-എന്‍.പി.വിന്‍സന്റ്
പാലക്കാട്
പാലക്കാട്-ഷാഫി പറമ്പില്‍ ത്രിത്താല-വി.ടി.ബല്‍റാം പട്ടാമ്പി-സി.പി.മുഹമ്മദ് ഷൊര്‍ണ്ണൂര്‍-ശാന്താ ജയറാം ഒറ്റപ്പാലം-വി.കെ.ശ്രീകണ്ഠന്‍ കൊങ്ങാട്-പി.സ്വാമിനാഥന്‍ മലമ്പുഴ-ലതികാ സുഭാഷ് ചിറ്റൂര്‍- കെ.അച്യുതന്‍
മലപ്പുറം
വണ്ടൂര്‍-എ.പി.അനില്‍കുമാര്‍ പൊന്നാനി-പി.ടി.അജയ്‌മോഹന്‍ തവന്നൂര്‍-വി.വി.പ്രകാശ് നിലമ്പൂര്‍-ആര്യാടന്‍ മുഹമ്മദ്
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത്-പി.വി.ഗംഗാധരന്‍, ബേപ്പൂര്‍-ആദം മുല്‍സി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍,നാദാപുരം-വി.എന്‍.ചന്ദ്രന്‍, ബാലുശ്ശേരി-എ.ബല്‍റാം
വയനാട്
മാനന്തവാടി-പി.ജെ.ജയലക്ഷ്മി, സുല്‍ത്താന്‍ ബത്തേരി-ഐ.സി.ബാലകൃഷ്ണന്‍,
കണ്ണൂര്‍
ഇരിക്കൂര്‍-കെ.സി.ജോസഫ്, കണ്ണൂര്‍-എ.പി.അബ്ദുള്ള കുട്ടി,തലശ്ശേരി-റെജില്‍ മാക്കുറ്റി, പയ്യന്നൂര്‍-ബ്രിജേഷ്, കല്യാശ്ശേരി-അഡ്വ.ഇന്ദിര,പേരാവൂര്‍-സണ്ണി ജോസഫ്
കാസര്‍കോഡ്
ഉദുമ-സി.കെ.ശ്രീധരന്‍, കാഞ്ഞങ്ങാട്- അഡ്വ. ജോസ് എം.സി, തൃക്കരിപ്പൂര്‍-കെ.വി.ഗംഗാധരന്‍







