കൊച്ചി: എ.പി.എല്‍ ., ബി.പി.എല്‍ . വിഭാഗം ജനങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നടപടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പദ്ധതി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന് വിശദീകരിക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പദ്ധതി തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഒല്ലൂര്‍ എം.എല്‍ .എ രാജാജി മാത്യു തോമസാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എതിര്‍ത്തിട്ടില്ല. പദ്ധതി കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് മാത്രമാണ് തടഞ്ഞത്. ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് പദ്ധതി വ്യാപിപ്പിച്ചതെന്ന് വ്യക്തമാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാവില്‍ നിന്നടക്കം നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്-സത്യവാങ്മൂലത്തില്‍ പറഞ്ഞു.