Random Posts

Saturday, March 26, 2011

മുഖ്യമന്ത്രിയുടെ 'ഒരുത്തി' പ്രയോഗം നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി


മുഖ്യമന്ത്രിയുടെ 'ഒരുത്തി' എന്ന പദപ്രയോഗം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. മലമ്പുഴയില്‍ മുഖ്യമന്ത്രിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിനെതിരെയും ഇതേപദം വി.എസ് ഉപയോഗിച്ചിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശമുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്, സ്ത്രീകളോടുള്ള അവഹേളനമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ചെറുപ്പക്കാര്‍ പൂര്‍ണ്ണമായി എല്‍.ഡി.എഫില്‍ നിരാശരാണ്. സി.പി.എം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിനാലാണ് അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ചെറുപ്പക്കാര്‍ യു.ഡി.എഫിലേക്ക് കടന്നുവരുന്നത്. യു.ഡി.എഫില്‍ വഞ്ചിക്കപ്പെടുന്നവര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.