> അച്യുതാനന്ദനെ പുകഴ്ത്തിയും പിണറായിയെ ആക്ഷേപിച്ചും പോസ്റ്ററുകള്‍, പ്രകടനങ്ങള്‍
വി.എസിന് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വി.എസ് അനുകൂലികളുടെ പ്രതിഷേധ നാടകം. ആലപ്പുഴ, കോഴിക്കോട്, കാസര്‍ഗോഡ്, കോട്ടയം, മലപ്പുറം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട എന്നി ജില്ലകളിലാണ് പ്രകടനങ്ങള്‍ അരങ്ങേറിയത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ വിഷയത്തില്‍ ഒരു വിഭാഗം നടത്തുന്ന പ്രകടനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട്, പറവൂര്‍, മണ്ണഞ്ചേരി, കലവൂര്‍, മാരാരിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രകടനങ്ങള്‍ നടന്നത്. പുറക്കാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴയില്‍ പകല്‍ സമയം പ്രകടനം നടത്തിയത്. ഇതിനിടെ പുന്നപ്രയിലും പരിസര പ്രദേശങ്ങളിലും പിണറായ്‌ക്കെതിരെയും സി പി എമ്മിനെതിരെയും വ്യാപക പോസ്റ്ററുക ള്‍ പ്രത്യക്ഷപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട്, പറവൂര്‍, മണ്ണഞ്ചേരി, കലവൂര്‍, മാരാരിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രകടനങ്ങള്‍ നടന്നത്. പുറക്കാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴയില്‍ പകല്‍ സമയം പ്രകടനം നടത്തിയത്. ഇതിനിടെ പുന്നപ്രയിലും പരിസര പ്രദേശങ്ങളിലും പിണറായ്‌ക്കെതിരെയും സി പി എമ്മിനെതിരെയും വ്യാപക പോസ്റ്ററുക ള്‍ പ്രത്യക്ഷപ്പെട്ടു.
സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബുബക്കറും നമ്മെ നയിക്കണോ? ആത്മാഭിമാനമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകട്ടെ എന്നും ലാവ്‌ലിന്‍ വിജയന്റെ പാര്‍ട്ടി തുലയട്ടെയെന്നും എഴുതിയിരിക്കുന്ന പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചിരിക്കുന്നത്. പട്ടാപ്പകലാണ് പോസ്റ്ററുകള്‍ പതിച്ചത്. പോസ്റ്ററിന് താഴെ രക്തസാക്ഷികള്‍ സിന്ദാബാദ് എന്നും എഴുതിചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പ്രകടനങ്ങളും പോസ്റ്ററുകളും സി പി എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് പരക്കെ സംസാരം. വി എസിന് സീറ്റ് നിഷേധിക്കുകയും പൊതു താല്‍പര്യം മാനിച്ച് വീണ്ടും സീറ്റ് നല്‍കി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ തരംഗം സൃഷ്ടിക്കുകയാണത്രെ ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പറയപ്പെടുന്നുണ്ട്.
കോഴിക്കോട്ട് നാദാപുരത്തിനടുത്ത് വളയത്തെ മഞ്ചാന്തറയിലും തൂണേരിയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ പങ്കെടുത്തു. പതിവില്‍ കവിഞ്ഞ യുവാക്കളുടെ പങ്കാളിത്തം മഞ്ചാനന്തറയിലെ പ്രകടനത്തെ ശ്രദ്ധേയമാക്കി. തൂണേരിയില്‍ ഔദ്യോഗിക പക്ഷത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. എടച്ചേരിയില്‍ നടന്ന വി എസ് അനുകൂല പ്രകടനത്തില്‍ പ്രാദേശിക സി പി എം നേതാക്കളിലേറെ പേരും പങ്കുകൊണ്ടു.വി എസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കീഴരിയൂര്‍, വീഴൂര്‍ ഭാഗങ്ങളിലും പ്രകടനം നടക്കുകയുണ്ടായി. കോട്ടയത്തെ ഈരാറ്റുപേട്ട, വെച്ചൂര്‍, കാസര്‍കോട്ടെ നീലേശ്വരം, കാഞ്ഞങ്ങാട്, മടിക്കൈ, ഉദുമ, കൊച്ചിയിലെ ഏലൂര്‍, പറവൂര്‍ എന്നിവിടങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി. പത്തനംതിട്ടയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ രാത്രിവൈകിയും പ്രകടനങ്ങള്‍ തുടര്‍ന്നു.







