മുഖ്യമന്ത്രിപദം കൊണ്ട് പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ അപഹാസ്യനായ അച്യുതാനന്ദനെ നേരിടാന്‍ സാക്ഷരജില്ലയില്‍ നിന്നുമൊരു തിലകക്കുറി. രണ്ടുതവണ മലമ്പുഴയില്‍ രക്ഷപ്പെട്ട വിഎസിനെ ഇക്കുറി
മുട്ടുകുത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസിന്റെ മഹിളാ നേതാവ് ലതികാ സുഭാഷ് എത്തിയിരിക്കുന്നത്.
മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ലതികാ സുഭാഷ് മലമ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ആദ്യം എത്തുകയാണെങ്കിലും നേരത്തെതന്നെ ഇവിടെ സുപരിചിതയാണ്. ജനശ്രീ മിഷന്റെ വക്താവായി മണ്ഡലമൊട്ടുക്കും പര്യടനം നടത്തിയ അവര്‍ക്ക് മലമ്പുഴയുടെ മണ്ണും സ്വന്തം മണ്ണും ഒരുപോലെയാണ്. മലമ്പുഴയില്‍ വി.എസിനെ നേരിടാന്‍ ആരെന്ന ചോദ്യം ആദ്യം വോട്ടര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ മനസില്‍ ഉറപ്പിച്ചതായിരുന്നു ലതികയുടെ സ്ഥാനാര്‍ത്ഥിത്വം. അല്‍പ്പം വൈകിയാണെങ്കിലും ലതികാ സുഭാഷ് മണ്ഡലത്തില്‍ സജീവസാന്നിധ്യമാണ്. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ എന്തുനടപടിയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസ് ചെയ്തതെന്ന് ലതിക ചോദിക്കുന്നു. ഇതിന് മറുപടി കണ്ടെത്താനാവാതെ ഉഴലുകയാണ് സിപിഎം നേതൃത്വം. വോട്ടര്‍മാരായ സ്ത്രീകളോട് ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയുടെ ഈ ചോദ്യം തന്നെ എതിരാളികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തോടെ ശ്രദ്ധേയമായ കൈപ്പത്തി പ്രതിഷ്ഠയുള്ള കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രദര്‍ശനത്തിന് ശേഷമായിരുന്നു ലതിക മണ്ഡലത്തിലേക്ക് കാലെടുത്തുവെച്ചത്. മലമ്പുഴയിലെ സാധാരണ ജനങ്ങളും സ്ത്രീകളും ഏറെ പ്രതീക്ഷയിലാണെന്ന് ലതികയുടെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നു.

മലയോര കാര്‍ഷിക മേഖലയായ മലമ്പുഴ മണ്ഡലത്തില്‍ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ്, മലമ്പുഴ, മുണ്ടൂര്‍, പുതുശേരി, പുതുപ്പരിയാരം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകളില്‍ എല്‍ ഡി എഫാണ് ഭരണം നിലനിര്‍ത്തിയതെങ്കിലും ഇടതു കോട്ടയില്‍ വിള്ളലുകള്‍ ഉണ്ടായി. മണ്ഡലത്തിലെ പ്രദേശങ്ങളില്‍ സിപിഎമ്മിന് വിമത പ്രശ്‌നം സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ അച്യുതാനന്ദന് 64775 വോട്ടും എതിര്‍സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയ്ക്ക് 44758 വോട്ടും ലഭിച്ചു. ബി ജെ പിയിലെ പി ജെ തോമസ് 4384 വോട്ട് നേടി. മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തില്‍ സാരമായ പരുക്കേല്‍ക്കാത്ത മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. പെരുവമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍ ചിറ്റൂരിന് വിട്ടുകൊടുത്തപ്പോള്‍ പഴയ ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ മുണ്ടൂരും പാലക്കാട് മണ്ഡലത്തിലെ കൊടുമ്പും പകരം ലഭിക്കുകയും ചെയ്തു. വിഎസിനെതിരെ മത്സരിക്കുന്നതില്‍ ലതികാ സുഭാഷിന് തെല്ലും അങ്കലാപ്പില്ല. സ്ത്രീകളും ഇടതുഭരണത്തില്‍ വീര്‍പ്പുമുട്ടിയവരും തനിക്കൊപ്പമാണെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്. ഒരു അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ലതിക മണ്ഡലത്തില്‍ തരംഗമുണ്ടാക്കുന്നത്. ലതികയുടെ വിജയത്തിനായി യു ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിക്കഴിഞ്ഞു. മലമ്പുഴയില്‍ ഇത്തവണ മറ്റൊരു മാരാരിക്കുളം ആവര്‍ത്തിക്കുമോയെന്ന സന്ദേഹം എല്‍ ഡി എഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബി ജെ പിയുമായി അവിശുദ്ധ സഖ്യത്തിന് സി പി എം ശ്രമിക്കുന്നത്.