പെണ്‍ വിഷയം ചൂഷണം ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുന്നതായി വിലയിരുത്തല്‍
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസംഗം ഓവറാകുന്നുവെന്ന് സിപിഎം വിലയിരുത്തല്‍.പെണ്‍വിഷയത്തില്‍ മാത്രം ഊന്നല്‍ നല്‍കി പ്രസംഗിക്കുന്നതിനോട് ജനത്തിന് മതിപ്പില്ലെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവത്രേ,
എന്നാല്‍ കേന്ദ്രം കെട്ടിഇറക്കിയ സ്ഥാനാര്‍ത്ഥികൂടി യായതിനാല്‍ എന്തെങ്കിലമായിക്കോട്ടെ എന്ന നിസ്സംഗ ഭാവമാണ് സംസ്ഥാന നേതൃത്വത്തിന്. പാലക്കാട്ട് നിന്ന് തുടങ്ങി ഇതുവരെ നടത്തിയ ഒരു ഡസന്‍ പ്രസംഗങ്ങള്‍ ടേപ്പ്‌ചെയ്ത് പരിശോധിച്ച ശേഷമാണ് പ്ര സംഗം തറടൈപ്പാണെന്ന് വിലയിരുത്തിയത്. 5 വര്‍ഷം ഭരിച്ച മുന്നണിയുടെ മുഖ്യമന്ത്രി പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നവരെ കൈയാമം വെക്കുമെന്ന് മാത്രം പ്രസംഗിച്ച് നടക്കുന്നത് വിരോധാഭാസമാണ്. നാട്ടില്‍ ഇതൊക്കെയാണ് നടക്കുന്നതെന്ന് പരസ്യമായി സമ്മതിക്കുന്നതിന് തുല്യമാണിതെന്ന് നേതൃത്വം കണക്കാക്കുന്നു.വികസന പ്രവര്‍ത്തനങ്ങള്‍, ഐടി മേഖലയില പ്രശ്‌നങ്ങള്‍ , തൊഴിലില്ലായ്മ, കൃഷിനാശം,വിദ്യാഭ്യാസ രംഗത്തെ നൂലാമാലകള്‍, ശംബള പരിഷ്‌കരണം. വിലക്കയറ്റം,പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ഉള്ളപ്പോഴാണ് പെണ്ണ് പിടിക്കുന്നവരെ ജയിലിലടക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിയിരിക്കുന്നത്. പെണ്ണ് പിടിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സംവിധാനമുണ്ട്പുരോഗമനാശയങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്നവെന്ന് പറയുന്നു ഇടതു മുന്നണി പെണ്‍ വിഷയം പ്രസംഗിച്ച് വോട്ട് പിടിക്കുന്നത് ഏഴാം തരമാണെന്ന്ഘടകക്ഷികളും ഓര്‍മ്മിപ്പിച്ചതിന്റെ അടിസ്ഥാന ത്തിലാണ് വി എസ്സിന്റെ പ്രസംഗങ്ങളുടെ ടേപ്പ് വരുത്തി എകെ ജി സെന്ററില്‍ പരിശോധിച്ചത്.
'ടേപ്പ് കളക്ഷന്‍' നടക്കുന്നുവെന്ന് അറിഞ്ഞ മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോള്‍ പെണ്‍വിഷയത്തിന്റെ വ്യാപ്തി കുറച്ചു.എന്നാല്‍ ഇനിയും അത് തന്നെയായിരിക്കും ഇഷ്ടവിഷയം.അല്ലാതെയുള്ള വിഷയ ങ്ങള്‍ വി എസ്സിന് വഴങ്ങുകയില്ല. .കിളിരൂര്‍,കവിയൂര്‍ പെണ്‍വാണിഭ കേസ്സുകളിലെ പ്രതികളെ ഭരണം കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ കയ്യാമം വെക്കുമെന്ന് പറഞ്ഞ വി എസ്സ് തന്നെയാണ് ജയിലലടക്കുമെന്ന് പറഞ്ഞ് ഇപ്പോള്‍ പ്രസംഗിച്ച നടക്കുന്നതെന്നും ഇത് ഓവറാകുന്നുവെന്നും സിപിഎംനേതൃത്വത്തിന് ബോധ്യപ്പെട്ടു.

കിളിരൂര്‍സംഭവത്തില്‍മരിച്ച ശാരിയുടെ മാതാപിതാക്കള്‍ ശാരിയുടെ കുഞ്ഞുമായി പ്രചാരണം നടത്താന്‍ പോകുന്നതും ഇടതു മുന്നണിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും തന്മൂലം ജനകീയ പ്രശ്‌നങ്ങളില്‍ ഊന്നി പ്രസംഗിക്കണമെന്നും സിപിഎം ഓര്‍മ്മപ്പെടുത്തുന്നു.