Random Posts

Monday, March 28, 2011

മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീത്വത്തിന് അപമാനം: ബിന്ദു കൃഷ്ണ


സ്ത്രീകളോടുള്ള വി.എസിന്റെ സമീപനം മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. സിന്ധു ജോയിയേയും, ലതികാ സുഭാഷിനെയും കുറിച്ച് വളരെ തരംതാണ പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രിയുടെ ഒരുത്തി പ്രയോഗം സാംസ്‌ക്കാരിക കേരളത്തിന് തന്നെ കളങ്കമാണ്. എതിരാളികളോട് പെരുമാറേണ്ട രീതി വി.എസ്. കോണ്‍ഗ്രസ് നേതാക്കളെ കണ്ട് പഠിക്കണം.
ഇത്രയും സ്ത്രീവിരുദ്ധനായ ഒരു രാഷ്ട്രീയ നേതാവുമില്ല. പെണ്‍വാണിഭകേസുകളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി സ്ത്രീകള്‍ക്കെതിരെ നടത്തുന്ന പദ പ്രയോഗങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്കു സഹിക്കാവുന്നതിനുമപ്പുറമാണ്. മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ഒരാള്‍ ഇത്രയും തരം താഴരുതായിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പെണ്‍വാണിഭക്കാരെ ജയിലിലടയ്ക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി കിളിരൂര്‍ കേസിലെ വി.ഐപി ആരെന്ന് പുറത്ത് പറയാത്തത് കുറ്റബോധം കൊണ്ടാണെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.