Random Posts

Tuesday, March 29, 2011

അച്യുതാനന്ദനെതിരെ അച്ചു ഉമ്മന്റെ നേതൃത്വത്തില്‍ നാടകം


തൃപ്രയാര്‍:യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ നേതൃത്വത്തില്‍ നാടകസംഘമിറങ്ങുന്നു. വി.എസ്. മന്ത്രിസഭയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തെ അപഹസിക്കുന്ന നാടകം മാര്‍ച്ച് 31 ന് മലമ്പുഴയിലാണ് ആദ്യം അവതരിപ്പിക്കുക.

കിളിരൂര്‍, കവിയൂര്‍ സംഭവങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുമാറ്റവും സ്മാര്‍ട്ട് സിറ്റി വിഷയവും തെരുവുനാടകരൂപത്തില്‍ കേരളത്തിലെ കവലകളില്‍ അവതരിപ്പിക്കും. തൃപ്രയാറിലാണ് നാടകത്തിന്റെ പരിശീലനം നടക്കുന്നത്. ശിവന്‍ കരാഞ്ചിറയാണ് നാടകം രചിച്ചിട്ടുള്ളത്. ഈയിടെ കോണ്‍ഗ്രസ്സിലെത്തിയ മുന്‍ എസ്.എഫ്.ഐ. നേതാവ് സിന്ധു ജോയ്, തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ജെ. സനീഷ്‌കുമാര്‍ എന്നിവര്‍ അച്ചു ഉമ്മനെ സഹായിക്കുന്നുണ്ട്.