
അന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍;’ ഇക്കുറി മാധ്യമപ്രവര്ത്തകന്
'ജയരാജന്മാര്‍' പിന്നെയും സി പി എമ്മിന് തലവേദനയാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം വി ജയരാജനാണെങ്കില്‍ ഇത്തവണ ആ റോള്‍ ഏറ്റെടുത്തത് പി ജയരാജന് എം എല് എ. എം വി ജയരാജന് പോളിംഗ് ഉദ്യോഗസ്ഥരെ
'ജയരാജന്മാര്‍' പിന്നെയും സി പി എമ്മിന് തലവേദനയാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം വി ജയരാജനാണെങ്കില്‍ ഇത്തവണ ആ റോള്‍ ഏറ്റെടുത്തത് പി ജയരാജന് എം എല് എ. എം വി ജയരാജന് പോളിംഗ് ഉദ്യോഗസ്ഥരെ
നടുറോഡില്‍ തടഞ്ഞ് ഭീഷണി മുഴക്കിയ സംഭവം ജനങ്ങളില്‍ സി പി എമ്മിനെ കുറിച്ച് വളരെ മോശപ്പെട്ട ചിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാനെ മര്ദ്ദിക്കുകയും പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പി ജയരാജന് എം എല് എ പാര്ട്ടി നേതൃത്വത്തിന്റെ ക്രിമിനല്‍ സ്വഭാവം വീണ്ടും തെളിയിച്ചിരിക്കുകയാണ്. സി പി എമ്മിനെ മൊത്തം പ്രതിരോധത്തിലാക്കാനും സംസ്ഥാനത്തുടനീളം പാര്ട്ടിയുടെ വികൃതമായ മുഖം പുറത്തുവരാനും ജയരാജന് കാരണമാക്കിയെന്ന വിമര്ശനം പാര്ട്ടിക്കകത്തു തന്നെ ഉയര്ന്നു കഴിഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്ത്ഥി കെ കെ രാഗേഷിന്റെ അനധികൃതമായി സ്ഥാപിച്ച പ്രചരണ ബോര്ഡ് എടുത്തുമാറ്റാന്‍ വന്ന ഉദ്യോഗസ്ഥരെയാണ് എം വി ജയരാജനും പി ശശിയും നടുറോഡില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. പൊതുസ്ഥലത്തെ ബോര്ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ നേതൃത്വത്തില്‍ ചെറുക്കുകയായിരുന്നു.
2009 ഏപ്രില്‍ രണ്ടിന് കാല്ടെക്സ് ജംഗ്ഷനടുത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്ഡുകളും പോസ്റ്ററുകളുമാണ് ഉദ്യോഗസ്ഥര്‍ മാറ്റാനെത്തിയത്. ആദ്യം ജില്ലാ വരണാധികാരിയായ അന്നത്തെ കലക്ടര്‍ ഡോ ദിനേശ് അറോറ സ്ഥലത്തെത്തി കലക്ടറുടെ ഓഫീസില്‍ നിന്നുള്ള ദൂരം തിട്ടപ്പെടുത്തി യു ഡി എഫിന്റേയും എല് ഡി എഫിന്റേയും പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്ദ്ദേശം നല്കിയിരുന്നു. പിന്നാലെ എ ഡി എം സി വാസുദേവന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ആദ്യം യു ഡി എഫ് സ്ഥാനാര്ത്ഥി കെ സുധാകരന്റെ ബോര്ഡും പോസ്റ്ററും നീക്കം ചെയ്തു. ഇടതുസ്ഥാനാര്ത്ഥി കെ കെ രാഗേഷിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ചെന്നപ്പോഴാണ് തൊട്ടുമുന്നിലുള്ള ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ നിന്ന് എം വി ജയരാജന്റേയും പി ശശിയുടേയും നേതൃത്വത്തില്‍ സി പി എമ്മുകാര്‍ പാഞ്ഞെത്തി ഉദ്യോഗസ്ഥരെ തടഞ്ഞത്. എം വി ജയരാജനും പി ശശിയും കടുത്ത ഭാഷയിലാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. ഒരു പോസ്റ്റര്‍ പോലും തൊടാനനുവദിക്കില്ലെന്ന ഇവരുടെ ഭീഷണിക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനായില്ല. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രശ്നത്തില്‍ ഇടപെട്ടതേയില്ല.






