Random Posts

Sunday, March 27, 2011

വി.എസിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയില്ല

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല. പാലക്കാട് ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളില്‍ മലമ്പുഴയില്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്. മറ്റു പതിനൊന്ന് മണ്ഡലങ്ങളിലും ബി.ജെ.പി താമര അടയാളത്തില്‍ മത്സരിക്കുന്നുണ്ട്. മലമ്പുഴയില്‍ ബി.ജെ.പി വോട്ടുകള്‍ വി.എസ് അച്യുതാനന്ദന് പതിച്ചുനല്‍കാനാണ് തീരുമാനം. പകരം നേമത്ത് ഒ.രാജഗോപാലിനെയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും സി.പി.എമ്മിലെ ഒരു വിഭാഗം വോട്ടുചെയ്യുമെന്നാണ് അറിയുന്നത്. ഇത്തവണ ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കുവാനുള്ള ധാരണ ദേശീയ തലത്തില്‍ നടന്നുവെന്നാണ് അറിയുന്നത്. വി.എസ് അച്യുതാനന്ദന് തുടക്കത്തില്‍ സി.പി.എം സീറ്റ് നിഷേധിച്ചപ്പോള്‍ അതിനെതിരെ കേരളത്തില്‍ ആദ്യമായി പ്രതികരിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനായിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച മുരളീധരന്‍ വി.എസിനെ വാനോളം പുകഴ്ത്താനും മറന്നില്ല. സി.പി.എമ്മില്‍ സംഘ്പരിവാറുമായി വലിയ എതിര്‍പ്പില്ലാത്തവരെ തെരഞ്ഞ്പിടിച്ച് സഹായിക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
കേരളത്തില്‍ മുസ്ലിം സമുദായത്തെ ഏറ്റവുമധികം വിമര്‍ശിക്കുകയും മലപ്പുറം ജില്ലയെ അധിക്ഷേപിക്കുകയും ചെയ്ത മുഖ്യമന്ത്രിയെ സഹായിക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് അറിയുന്നത്. കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡണ്ട് ടി.ചന്ദ്രശേഖരന് വേണ്ടി മലമ്പുഴ സീറ്റ് മാറ്റിവെച്ചിരുന്നു. വി.എസ് അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കില്‍ മാത്രം താമര ചിഹ്നത്തില്‍ മത്സരിക്കാനായിരുന്നു പരിപാടി