2006ല്‍ നടന്ന നാടകത്തിന്റെ തനിയാവര്‍ത്തനമാണ് 2011ലും വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സി.പി.എം. ആവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അച്യുതാനന്ദന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് യു.ഡി.എഫിന് പ്രശ്‌നമല്ല.
തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഭരണനേട്ടങ്ങള്‍ നിരത്തിക്കൊണ്ടാണെന്ന് അവകാശപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് സീറ്റ് നിഷേധിക്കുന്നു. സമ്മര്‍ദത്തെത്തുടര്‍ന്ന് വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഇതുപോലൊരു സാഹചര്യത്തില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി എന്നെങ്കിലും എത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട് -ഉമ്മന്‍ചാണ്ടി പറഞ്ഞു.






