Random Posts

Thursday, March 17, 2011

നേതാവ് 40 കോടിയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് സിപിഎം വിമതര്‍

> 100 മെമ്പര്‍മാര്‍ വിമതരായി,പുതുക്കാട്ട് സിപിഎം പിളര്‍പ്പിലേക്ക്  
തൃശൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വന്‍ തകര്‍ച്ച തടയാന്‍ വിമതരുടെ കാലുപിടിച്ച സിപിഎം നേതൃത്വം കാര്യം കഴിഞ്ഞപ്പോള്‍ ചതിച്ചുവെന്ന് പരാതി.സിപിഎമ്മില്‍  ഉദ്യോഗസ്ഥ മേധാവിത്ത സമീപനം അടിമുടി
കീഴടക്കിയിരിക്കുന്നുവെന്ന് അളഗപ്പ നഗര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി ജെ മോന്‍ സിയും ഒപ്പമുള്ളവരും  പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.ഒരു നേതാവിന് എതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ വസ്തുതകള്‍ പരിശോധിക്കാതെ ആരോപണം ഉന്നയിച്ച ആളെ ആക്രമിക്കുന്ന രീതിയാണുള്ളത്. സംഘടന ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ആമ്പല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലെഅംഗങ്ങളെ പുറത്താക്കിയത്.മാസങ്ങള്‍ക്ക് മുമ്പ് പുതുക്കാട് സിജി ഹാളില്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുവാനെത്തിയ മോന്‍സിയെ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ യു പി ജോസഫും കെ കെ രാമചന്ദ്രനും ടിഎ രാമകൃഷ്ണനും ചേര്‍ന്ന് യോഗം നടക്കുന്ന ഹാളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെറിയ ചായക്കട നടത്തി ജീവിച്ചിരുന്ന ഏരിയായിലെ പ്രമുഖന്‍ 40 കോടി രൂപയുടെ സ്വത്ത് ഉണ്ടാക്കിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.

നേതാവിനെ വഴി വിട്ട് സംരക്ഷിക്കുന്ന നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്ത് വിവരം അന്വേഷിച്ച് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് വിമതര്‍ വെല്ലുവിളിക്കുന്നു.എംഎല്‍ എ മറയാക്കി കളിമണ്ണ് ഖനനം വഴിയാണ് പണം സമ്പാദിച്ചത്.എന്നാല്‍ പഞ്ചെയത്ത് ഇലക്ഷന്‍ വന്ന പ്പോള്‍ കക്ഷി രഹിതരായി മത്സരിക്കാന്‍ തയ്യാറായ വിമതരെ കാലുപിടിച്ചാണ് നേതൃത്വം അനുനയിപ്പിച്ചത്.തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു.അക്കാര്യം കമ്മിറ്റികളിലും പഞ്ചായത്ത് തല പൊതു യോഗത്തിലും യുപി ജോസഫ് പ്രഖ്യാപിച്ചിരുന്നു.ഇക്കുറി യുംസ്ഥാനാ ര്‍ത്ഥിയകുമെന്ന് കരുതു ന്ന സി. ര വീന്ദ്രനാഥും അനുരഞ്ജനത്തിന് മുന്നിലുണ്ടായിരുന്നു.

ഈ എംഎല്‍എ അടക്കമുള്ളവരോട് ഇപ്പോള്‍ അക്കാര്യം ഓര്‍മ്മിപ്പിക്കുമ്പേള്‍ തീര്‍ത്തും നിഷേധാകാത്മകമായാണ് പെരുമാറുന്നതെന്ന് വിമതര്‍ പറയുന്നു.പുതുക്കാട്ട് നിന്ന് ഇക്കുറി നിയമസഭയിലേകക് മത്സരിക്കുമെന്ന് മോന്‍സ് അറിയിച്ചു. ആര് ശ്രമിച്ചാലും പിന്തിരിയില്ല. 100 പാര്‍ട്ടി മെമ്പര്‍മാര്‍ ഒപ്പമുണ്ട്.
വിഎസ് പക്ഷക്കാരനായതാണ് വിനയായത്.അളഗപ്പ പഞ്ചായത്ത് പ്രസിഡന്റും കൊടകര ഏരിയ മെമ്പറുമായിരുന്നു മോന്‍സി.സിപിഎം ആമ്പല്ലൂര്‍ എല്‍ സി മെമ്പര്‍ ഡിവൈഎഴ്‌ഐ ബ്ലോക്ക് ജോ.സെക്രട്ടറികെ വി ബിജു,ബ്രാഞ്ച് സെക്രട്ടറിമാരായ എംസി സന്ദീപ്, പി എം ബിനീഷ് പത്രസമ്മേളനത്തിനെത്തി.