Random Posts

Wednesday, March 16, 2011

വി എസ് പക്ഷത്തിന് മുന്‍തുക്കമുള്ള സി പി എം നായര്‍ സമുദായത്തെ വെട്ടിനിരത്തി


വി എസ് പക്ഷത്തിന് മുന്‍തുക്കമുള്ള സി പി എം നായര്‍ സമുദായത്തെ വെട്ടിനിരത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളാണുള്ളത് ഇതില്‍ രണ്ട് സീറ്റ് ക്യസ്ത്യന്‍ വിഭാഗത്തിനും രണ്ട് സീറ്റ് ഈഴവ സമുദായത്തിനും ഒരു സീറ്റ് സംവരണമണ്ഡലവുമാണ്.
അഞ്ച് സീറ്റില്‍ മൂന്ന് സീറ്റ് സി പി എമ്മിനാണ് ഒരു സീറ്റ് ജനാദാദള്‍ ഒരു സീറ്റ് സി പി ഐ എന്നിങ്ങനയാണ്. തിരുവല്ലയില്‍ ജനദാദള്‍ ഒരു സീറ്റ് സി പി ഐ എന്നിങ്ങനെയാണ്. തിരുവല്ലയില്‍ ജനദാദള്‍ സംസ്ഥാപപ്രസിഡന്റ് മാത്യു ടി തോമസും സംവരണമണ്ഡലമായ അടൂരില്‍ സി പി ഐയുമാണ് മത്സരിക്കുന്നത്. ബാക്കി വരുന്ന റാന്നി, കോന്നി, ആറന്മുള, സീറ്റുകളില്‍ സി പി എം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത് റാന്നിയില്‍ രാജു എബ്രഹാമും കോന്നിയില്‍ ഈവസമുദായത്തില്‍ എം എസ് രാജേന്ദ്രന്‍ ആറന്മുള മണ്ഡലത്തില്‍ ഇതേ സമുദായത്തില്‍പ്പെട്ട കെ സി രാജഗോപാലുമാണ് മത്സരിക്കുന്നത്.
നായര്‍ സമുദായത്തിന് നല്ല വെരോട്ടമുള്ള ആറന്മുളയിലോ കോന്നിയിലോ ഒരു സീറ്റ് നായര്‍ സമുദായത്തിന് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു സി പി എം എ പത്മകുമാര്‍, ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ സനല്‍ കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിത്യത്തിന് ശ്രമിച്ചങ്കിലും ജില്ലാ നേത്യത്വം ഇവരുടെ പേരുകള്‍ പരിഗണിച്ചില്ല. നായര്‍ സമുദായത്തിന് മുന്‍തുക്കമുള്ള മണ്ഡലം എന്ന നിലയില്‍ കോന്നിയിലോ ആറന്മുളയിലോ നായര്‍ സമുദായഅംഗത്തെ മുന്‍കാലങ്ങളില്‍ സി പി എം നിര്‍ത്തിരുന്നു എന്നാല്‍ മുന്‍കാലങ്ങളില്‍ എല്ലാ മാനദണ്ഡങ്ങളും വെട്ടിനിരത്തി നായര്‍ സമുദായത്തെ തഴഞ്ഞ് സി പി എം സ്ഥാനിര്‍ത്ഥികളെ നിര്‍ണ്ണയിച്ചിരിക്കുന്നത്.
എ പത്മകുമാറിനോ, ഓമല്ലൂര്‍ ശങ്കരനോ കോന്നിയില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കാരണം ഈഴവസമുദായത്തില്‍പ്പെട്ട കെ സി രാജഗോപാലിന് ആറന്മുള നല്‍കുകയാണങ്കില്‍ കോന്നിയില്‍ ഇവരില്‍ ആരെയെങ്കിലും മത്സരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കോന്നിയില്‍ ഈഴവസമുദായത്തിന് നല്‍കുകയാണങ്കില്‍ ആറന്മുളയില്‍ ആര്‍ സനല്‍കുമാറിനെ മത്സരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുയെങ്കിലും രണ്ട് മണ്ഡലങ്ങളിലും നായര്‍ സമുദായത്തെ മറന്നുകൊണ്ടുള്ള സമീപനമാണ് സി പി എം എടുത്തത്.