Random Posts

Wednesday, March 16, 2011

വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌

വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌ തന്നെ മറുകണ്ടം ചാടിയത്‌. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വെറും ബിംബമാണ്‌ താന്നെന്ന്‌ ഒരിക്കല്‍ കൂടി സഖാവ്‌ വി എസ്‌ തെളിയിച്ചു … പെണ്‍ വാണിഭക്കാരെ കയ്യാമം വെയ്ക്കുമെന്ന്‌ വാചകമടിച്ച വി എസിന്റെ ഓഫിസില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ ജിവിച്ചിരിക്കുന്ന ഇരയായ ശാരിയുടെ പിതാവിന്റെ പരാതി ചവറ്റു കുട്ടയില്‍ എറിയപ്പെട്ടത്‌ ഒടുവില്‍ ലാവ്‌ലിന്‍ അഴിമതിക്കെതിരെ … നടത്തിയ പോര്‍ വിളികളെല്ലാം വെറും വാചകമടി കളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു … ഇനി തലയില്‍ കളിമണ്ണു മാത്രമുള്ള വി എസ്‌ ഭക്തരും … അവരുടെ കഥകളില്‍ വാര്‍ത്ത മെനയുന്ന മണ്ടന്‍ മാധ്യമങ്ങളുമാണ്‌ വി എസിനു ചൂറ്റും ഒശാന പാടുക സഖാവ്‌ വി എസിനു വേണ്ടി തെരുവുകളില്‍ ഇന്‍ക്വിലാബ്‌ വിളിച്ച ആയിരങ്ങളുടെ നെഞ്ചത്ത്‌ ചവിട്ടിയാണ്‌ മുഖ്യമന്ത്രി കസേരക്ക് വേണ്ടി മാത്രം പിണറായിയെ സ്തുതി പാടിയതെന്ന ചരിത്രം നാളെ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യുംവേലിക്കകത്ത്‌ അച്യുതാനന്ദന്‍ടെ യാത്ര ഇനി ഇവിടെ അവസാനിക്കുന്നു .......