Random Posts

Sunday, March 20, 2011

പന്തളത്തിന്റെ വികസന നായകന്‍ ഇനി മാവേലിക്കരക്കു സ്വന്തം

ചാരുംമൂട്: മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷമുള്ള ആദ്യ ഇലക്ഷന്‍ ആണ് വരാന്‍ പോകുന്നത് ,സിപിഎം 'ന്റെ കുത്തക മണ്ഡലമായ പന്തളത്ത് തുടര്‍ച്ചയായ രണ്ടു തവണ വെന്നികൊടി പാറിച്ച കെ കെ ഷാജു മാവേലിക്കരയില്‍ ഇക്കുറി ജനവിധി തേടുന്നു.എം മുരളി എം എല്‍ എ 'യെ നിയമസഭയിലേക്ക് അയച്ചു കൊണ്ടിരുന്ന മണ്ഡലമാണ് മാവേലിക്കര എങ്കിലും മണ്ഡല പുനര്‍ നിര്‍ണയം മൂലം ഇടതു പക്ഷത്തിനു വ്യക്തമായ ഭൂരി പക്ഷം ഉള്ള മണ്ഡലമായി മാവേലിക്കര മാറി.പഴയ മാവേലിക്കരയില്‍ കോണ്‍ഗ്രസിന്‌ ഒപ്പം നിന്നിരുന്ന തൃപെരുംതുറ ,ചെട്ടികുളങ്ങര പഞ്ചായത്തുകള്‍ മാറിയതും പഴയ പന്തളത്ത് ഇടതു പക്ഷത്തിനു ഒപ്പം നില്‍ക്കുന്ന പാലമേല്‍ ,നൂറനാട് ,വള്ളികുന്നം ,ചുനക്കര പഞ്ചായത്തുകള്‍ മാവേലിക്കരക്കു ഒപ്പം വന്നതും ഇടതു പക്ഷത്തിനു ആശ്വാസമായി.എങ്കിലും ഇടതു പക്ഷത്തിന്റെ ജന വഞ്ചക നയങ്ങളും ,പ്രദേശത്തെ അക്രമ രാഷ്ട്രീയവും ജനങ്ങളെ ഇടതു പക്ഷത് നിന്നും ഒരു പരിധി വരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കും ,ഇതിലൊക്കെ ഉപരി കെ കെ ഷാജു'വിന്റെ വ്യക്തി പ്രഭാവവും ജന നന്മക്കായുള്ള പ്രവര്‍ത്തനങ്ങളും വലതു ക്യാമ്പിനു പ്രതീക്ഷയേകുന്നു.

                 തുടര്‍ച്ചയായി സിപിഎം എം എല്‍ എ മാര്‍ മാറി മാറി വന്നു പന്തളം മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് നയിച്ചതില്‍ പ്രതിഷേധിച്ചു നില്‍ക്കുന്ന ജനതയ്ക്ക് മുന്‍പില്‍ 2001 ല്‍ തികച്ചും ഒരു പുതു മുഖമായി വന്നതാണ് കുട്ടനാട്ടെ കൈനകരി സ്വദേശിയായ കെ കെ ഷാജു .എന്നാല്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് സത്യസന്ധതയുടെയും ജന നന്മയുടെയും പ്രതീകമാണ് ഷാജു എന്ന് പന്തളം ജനത തിരിച്ചറിഞ്ഞു. 2001 ല്‍ സിപിഎം സ്ഥാനാര്‍ഥി കെ എല്‍ ബിന്ദു'വിനെ 4162 വോട്ടുകള്‍ക്കും 2006 ല്‍  സിപിഎം സ്ഥാനാര്‍ഥി കെ രാഘവനെ 1305 വോട്ടുകള്‍ക്കും ഷാജു പരാജയപെടുത്തി.
                                                              രാഷ്ട്രീയ ചിന്തകള്‍ക്ക് അപ്പുറം നില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കഴിഞ്ഞ പത്തു കൊല്ലം പന്തളം മണ്ഡലം സാക്ഷ്യം വഹിച്ചത് .നൂറനാട് സബ്ബ് ട്രെഷറി യാതാര്‍ത്യമാക്കി ,നൂറനാട് - പാറ്റൂര്‍ കുടി വെള്ള പദ്ധതി (ഒന്നാം ഘട്ടം),പന്തളം - മങ്ങാരം കുടിവെള്ള പദ്ധതി (ഒന്നാം ഘട്ടം) ,ലെപ്രസി സാനിട്ടോറിയം ചുറ്റുമതില്‍ നിര്‍മാണം ,പന്തളം 33KV സബ്ബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം ,നൂറനാട് സബ്ബ് രജിസ്ട്രാര്‍ ഓഫീസിനു കെട്ടിടം ,ഇടപ്പോന്‍ സബ്ബ് സ്റ്റേഷന്‍ 220 KV കമ്മിഷന്‍ ചെയ്തു ,വര്‍ഷങ്ങളായി ഇരുളില്‍ കിടന്ന ചാരുമൂട്‌ ജങ്ക്ഷനില്‍  8 .6 ലക്ഷം വിലവരുന്ന  സംസ്ഥാനത്തെ രണ്ടാമത്തെ  ഹൈ -മാസ്റ്റ് ലാംബ് സ്ഥാപിച്ചത് അടക്കം എണ്ണിയാല്‍ തീരാത്ത കര്‍മ പദ്ധതികള്‍ യാതാര്‍ത്യമാക്കി കെ കെ ഷാജു .