ന്യൂഡല്‍ഹി:വിക്കിലീക്‌സ് രേഖകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തിയ ബിജെപിക്കും കിട്ടി വിക്കീലീക്‌സില്‍ നിന്നുള്ള ചൂടന്‍ അടികള്‍. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ രഹസ്യങ്ങള്‍ അങ്ങാടിയിലെത്തിക്കുന്ന വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തലുകളോടെ ബിജെപി എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പാര്‍ട്ടി എക്കാലവും മുറുകെപ്പിടിച്ചിരുന്ന ഹിന്ദുത്വ ആശയത്തെയും ബിജെപി നേതാവ് തള്ളിക്കളയുന്നതിന് വിക്കിലീക്‌സ് രേഖകള്‍ സാക്ഷ്യം നില്‍ക്കുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലെ യു.എസ്.എംബസിയുടെ ചുമതലക്കാരനായിരുന്ന റോബര്‍ട്ട് ബ്ലേക്കുമായി നടത്തിയ സംഭാഷണമടങ്ങിയ കേബിള്‍ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഹിന്ദുത്വം ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം അവസരവാദമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞതായാണ് സന്ദേശത്തില്‍ ബ്ലേക്ക് അവകാശപ്പെടുന്നത്. എന്നാല്‍ ബ്ലേക്കുമായി സംസാരിച്ചെങ്കിലും 'അവസരവാദം' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ചില്ലുമേടയിലിരുന്ന് മറ്റുള്ളവരെ കല്ലെറിയുന്നവര്‍ക്ക് ഇത്തരം തിരിച്ചടികള്‍ ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്. ഹിന്ദുത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് ''ബി.ജെ.പി.യെ സംബന്ധിച്ചടത്തോളം ഹിന്ദുത്വമെന്നത് എപ്പോഴും ചര്‍ച്ചാവിഷയമായിരിക്കും'' എന്നാണ് ജെയ്റ്റ്‌ലി പ്രതികരിച്ചതെന്ന് കേബിളില്‍ ബ്ലേക്ക് പറയുന്നു. 2005 മെയ് ആറിനാണ് ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റമുള്ളതിനാല്‍ അവിടെയും ഹിന്ദുത്വ വാദത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഹിന്ദുത്വം ഇപ്പോള്‍ രാജ്യത്ത് അലയടിക്കുന്നൊന്നുമില്ലന്ന് ജെയ്റ്റ്‌ലി സമ്മതിക്കുന്നതായും എന്നാല്‍ അതിര്‍ത്തികടന്നുള്ള ഒരു ആക്രമണം നടന്നാല്‍ അതിനു വീണ്ടും പ്രസക്തിയുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തതായും ബ്ലേക്ക് സന്ദേശത്തില്‍ ഉദ്ധരിക്കുന്നു.
എന്നാല്‍ അതിര്‍ത്തികടന്നുള്ള തീവ്രവാദം, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ നിരസിക്കാന്‍ ഇടയായ സംഭവം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ബ്ലേക്കുമായി സംസാരിച്ചതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ''ഹിന്ദുത്വം ബിജെ.പി.യെ സംബന്ധിച്ചടത്തോളം അവസരവാദമാണെന്ന് പറഞ്ഞിട്ടില്ല. അത് നയതന്ത്ര പ്രതിനിധിയുടെ സ്വന്തം പ്രയോഗമായിരിക്കാം'' അദ്ദേഹം പറഞ്ഞു. അതേസമയം വിക്കി ലീക്‌സ് ബൂമറാങ്ങായി ബി.ജെ.പി.യെ തിരിച്ചടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി പറഞ്ഞു. ഇപ്പോള്‍ രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ജെയ്റ്റ്‌ലി 2005 മെയ് ആറിനാണ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായ റോബര്‍ട്ട് ബ്ലാക്കുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്ത രണേ്ടാ മൂന്നോ വര്‍ഷം കൂടി ബി.ജെ.പിയെ എല്‍ കെ അഡ്വാനി നയിക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
അതിനുശേഷം അടുത്ത തലമുറയിലെ താനുള്‍പ്പെടെയുള്ള അഞ്ചു നേതാക്കളിലൊരാളായിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിനു പുതിയ തലം നല്‍കിയ ബി.ജെ.പിയുടെ നേതാവായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അമേരിക്ക വിസ നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിന് വ്യക്തമായ കാരണവും നിയമത്തിന്റെ അടിസ്ഥാനവുമുണെ്ടന്നു ബ്ലാക്ക് വ്യക്തമാക്കി. മോഡിക്ക് വിസ നല്‍കാത്തതില്‍ പ്രകോപിതനാണെങ്കിലും അമേരിക്കയുമായി വ്യക്തിപരവും വാണിജ്യപരവുമായ എല്ലാ ബന്ധങ്ങളും തുടരാന്‍ തന്നെയാണു ജെയ്റ്റ്‌ലി ആഗ്രഹിക്കുന്നത്.
ഇതു രണ്ടാംതവണയാണു വിക്കിലീക്‌സ് ബി.ജെ.പിക്കെതിരായ രേഖകള്‍ പുറത്തുവിടുന്നത്. 2009ല്‍ ബി.ജെ.പി അധികാരത്തില്‍ വരുകയാണെങ്കില്‍ ഇന്ത്യ-യു.എസ് ആണവകരാറിനെ എതിര്‍ക്കില്ലെന്ന് എല്‍ കെ അഡ്വാനി യു.എസ് നയതന്ത്രപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നതായി വിക്കിലീക്‌സ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയു.എസ് ബന്ധം ശക്തമായി തുടരണമെന്ന ആഗ്രഹവും ജെയ്റ്റ്‌ലി പ്രകടിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതൊരിക്കലും ഒരു വിവാദമല്ല. തന്റെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ പലരും അമേരിക്കയിലാണ്. ഡി.സിക്കും ന്യൂയോര്‍ക്കിനുമിടയില്‍ ഇവരുടെ അഞ്ചു വീടുകളെങ്കിലുമുണ്ട് ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മേഖലയിലെ കോണ്‍ഗ്രസ് നടപടികളെ ജെയ്റ്റ്‌ലി പിന്താങ്ങിയെന്നും സന്ദേശത്തില്‍ പറയുന്നു. മൂല്യവര്‍ധിത നികുതിക്കെതിരെ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധം തീര്‍ത്തും സങ്കുചിത രാഷ്ട്രീയ വീക്ഷണം കലര്‍ന്നതായിരുന്നു. വരുമാനം സുഗമമാക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി പിന്‍പറ്റേണ്ടി വരും. യു.പി.എക്കുള്ളിലാണ് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഭിന്നാഭിപ്രായമെന്നും ജെയ്റ്റ്‌ലി സൂചിപ്പിച്ചു.
സേവനമേഖല തുറന്നുകൊടുക്കണമെന്ന ആവശ്യത്തോടും ഏറക്കുറെ അനുകൂല നിലപാടായിരുന്നു ജെയ്റ്റ്‌ലിയുടേത്. നിയമ സേവന മേഖലയും പുറം മത്സരങ്ങള്‍ക്ക് തുറന്നുകൊടുക്കണം. അതുവഴി ഇന്ത്യന്‍ ബാറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടും. റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം വന്നാലും പ്രതികൂലമായി ബാധിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. മോഡിക്ക് വിസ നിഷേധിച്ചതില്‍ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും തുറന്ന പ്രകൃതമായിരുന്നു ചര്‍ച്ചയില്‍ പ്രകടമായതെന്ന് സന്ദേശത്തില്‍ റോബര്‍ട്ട് ബ്ലേക് ചൂണ്ടിക്കാട്ടി . ഏതായാലും പുതിയ വെളിപ്പെടുത്തലുകള്‍ ബിജെപി നേതൃത്വത്തെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.