Random Posts

Tuesday, March 15, 2011

സിപിഎം 'ന്റെ നേതൃത്വത്തില്‍ നടന്ന ഉത്ഘാടന മാമന്ഗം കഴിഞ്ഞിട്ടും കോഫി ഷോപ് തുറന്നില്ല


ചാരുമൂട്‌:അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഏര്‍പെടുതാതെ കേവലം തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടു സിപിഎം പ്രചാരണത്തിന് വേണ്ടി മാത്രം കണ്സുമര്‍ ഫെഡ് എം ഡി യെ കൊണ്ട് ഉത്ഘാടനം ചെയ്യിച്ച ചാരുമൂട്ടിലെ കോഫി ഷോപ്പ്  ഉത്ഖാടനതിനു ശേഷം ആഴ്ചകള്‍ ഏറെ ആയിട്ടും തുറന്നു പ്രവര്‍ത്തിക്കാത്തത്തില്‍ പ്രതിഷേധിച്ചു യുത്ത്  കോണ്‍ഗ്രസ്‌ മാവേലിക്കര നിയ്ജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതീകാത്മക ലഘു ഭക്ഷണ വിതരണവും നടത്തി.
മാര്ച് മാസം ഒന്‍പതാം തീയതി നടത്താനിരുന്ന ഉത്ഘാടനം തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ മാര്ച് 3 ലേക്ക് മാറ്റി ,ഉത്ഘാടകന്‍ ആയിരുന്ന ജി സുധാകരന് പകരം സിപിഎം ഇടപെട്ടു കണ്സുമര്‍ ഫെഡ് എം ഡി യെ കൊണ്ട് ഉത്ഘാടനവും നടത്തി.ചാരുമൂട്ടില്‍ കെ കെ ഷാജു എം എല്‍ എ കൊണ്ട് വന്ന ഹൈ മാസ്റ് ലൈറ്റ് തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ്‌ എന്ന് പറഞ്ഞു നടന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന് യുത്ത് കോണ്‍ഗ്രസ്‌ , പ്രതീകാത്മക സമരത്തിലൂടെ താകീത് നല്‍കി 
ലഘുഭക്ഷണ വിതരണത്തിന്റെ ഉത്ഘാടനം കെ കെ ഷാജു എം എല്‍ എ നടത്തി ,പ്രതീകാത്മക സമരത്തിന്‌ യുത്ത് കോണ്‍ഗ്രസ്‌ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌ പി ബി അബു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി പാപ്പച്ചന്‍ ,ജില്ല പഞ്ചായത്ത്‌ അംഗം കെ പി ശ്രീകുമാര്‍ ,മനോജ്‌ സി ശേഖേര്‍,യുത്ത് കോണ്‍ഗ്രസ്‌ മാവേലിക്കര പാര്‍ലമെന്റ് കമ്മറ്റി അംഗം രോഹിത് സി രാജു,മണ്ഡലം പ്രസിഡണ്ട്‌മാരായ തന്സീര്‍ കന്നനകുഴി,ശ്രീനി പണയില്‍,ഷമീര്‍,സുനില്‍ കുമാര്‍,അയ്യപ്പന്‍ പിള്ള ,സുധീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി