Random Posts

Sunday, March 27, 2011

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റായി എമി സെബാസ്റ്റ്യന്‍ നിയമിതനായി

ന്യൂഡല്‍ഹി:
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റായി എമി സെബാസ്റ്റ്യനെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി നിയമിച്ചു. പ്രവാസി വോട്ടവകാശം പ്രാബല്യത്തില്‍ വന്നതോടെ വിവിധ രാജ്യങ്ങളില്‍ ഉള്ള പ്രവാസികളുടെ ഇടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ AICC മുന്‍കൈയ്യെടുത്താണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) പുനഃസംഘടിപ്പിച്ചത്.
AICC ജനറല്‍ സെക്രട്ടറിയായ ഡോ. കരണ്‍ സിങ് ചെയര്‍മാനും ശ്രീമതി ജയന്തി നടരാജ് സെക്രട്ടറിയുമായ കമ്മിറ്റിക്കാണ് IOC യുടെ ചുമതല. യൂറോപ്യന്‍ രാജ്യങ്ങളിലുള്ള IOC പ്രസിഡന്റുമാരിയില്‍ ആദ്യമായാണ് ഒരു മലയാളി നിയമിക്കപ്പെടുന്നത്.

അയര്‍ലന്‍ഡിലെ ഗാല്‍വേയില്‍ താമസിക്കുന്ന എമി OICC യുടെ മുന്‍ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. കേരളത്തില്‍ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന എമി KSU ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, മരിയാപുരം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും യൂറോപ്പിലെ എയര്‍ ഇന്ത്യ ആസ്ഥാനം ഡബ്ലിനില്‍ ആക്കുന്നതിനും ഇന്ത്യ ഗവണ്‍മെന്റും അയര്‍ലന്‍ഡിലെ പുതിയ ഗവണ്‍മെന്റുമായി നല്ല നയതന്ത്ര ബന്ധം പുലര്‍ത്താനും ഇന്ത്യ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എമി പറഞ്ഞു. AICC നേതൃത്വവുമായി ബന്ധപ്പെട്ടു ഒരു മാസത്തിനകം പുതിയ കമ്മിറ്റിക്ക് രൂപം നല്‍കും.