കോഴിക്കോട്: വി എസ് അച്യുതാനന്ദന്‍ ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് മുഖ്യമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ വന്‍ക്രമക്കേട് നടത്തിയതിന് തെളിവ്. വി എസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ മകന്‍ വി എ അരുണ്‍കുമാര്‍ റിമോട്ട് ഭരണം നടത്തിയ തെളിവുകളാണ് പുറത്തുവന്നത്.
പരിശീലനത്തിന്റെ പേരില്‍ ഐ എച്ച് ആര്‍ ഡിയില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഗതാഗത വകുപ്പിലെ സീനിയര്‍ ഡി ടി സി ഫിനിഷിങ് സ്‌കൂള്‍ പരിശീലനം സംബന്ധിച്ച ഫയലില്‍ തടസ്സവാദം ഉന്നയിച്ച് കുറിപ്പെഴുതി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കാന്‍ ഇടയാക്കുമായിരുന്നു. ഇതുവരെ അന്‍പതിനായിരം രൂപ ഫിനിഷിങ്ങ് സ്‌കൂളിന് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 11,000 രൂപക്കായി സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പിന് കത്തയച്ചുകൊണ്ടിരിക്കുയാണ്. സര്‍ക്കാര്‍ മാറുന്നതിന് മുന്‍പായി കുടിശ്ശിക തീര്‍ക്കാനുള്ള നീക്കം ധൃതിപ്പെട്ട് നടക്കുകയാണ്. വി എസിന്റെ ഇഷ്ടക്കാരനായ ഐ പി എസ് ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ച് മകനെ സഹായിക്കാന്‍ നടത്തിയ നീക്കം അതീവ ഗൗരവമേറിയതാണ്. ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ മാറ്റാതിരുന്നതും മുഖ്യമന്ത്രിയുടെ മകന് വേണ്ടി നടത്തിയ തിരിമറികളുടെ പ്രത്യുപകരമായിരുന്നുവെന്നും വ്യക്തമാണ്.
2009 ഓഗസ്റ്റില്‍ നടത്തിയ സ്ഥലം മാറ്റത്തില്‍ ഉദ്യോഗസ്ഥരോട് അഞ്ച് ലക്ഷം രൂപവരെയാണ് ഇടത്തട്ടുകാര്‍ക്ക ലഭിച്ചത്. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റാനെന്ന വ്യാജേന 9 പേരെ സ്ഥലം മാറ്റി. രണ്ട് മാസം മുന്‍പ് ഇഷ്ട ഓഫീസില്‍ നിന്ന് സ്ഥലം മാറ്റിയവര്‍ക്ക് പണം വാരാന്‍ കൂടുതല്‍ സാധ്യതയുള്ള പഴയ ഓഫീസുകളിലേക്ക് തന്നെ സ്ഥലം മാറ്റം നല്‍കി. മുഖ്യമന്ത്രി ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലയളവില്‍ നടത്തിയ സ്ഥലം മാറ്റങ്ങളില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷണത്തിനുത്തരവിടണമെന്ന് സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മറ്റുവള്ളരുടെ അഴിമതിക്ക് പുറകെ ഓടി ശ്രദ്ധ തിരിച്ച് മകന് അഴിമതി നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരനെന്ന് വിളിച്ച ഗതാഗതമന്ത്രിയും ഗതാഗത മന്ത്രിയെ അഴിമതിക്കാരനെന്ന് വിളിച്ച മുഖ്യമന്ത്രിയും ചേര്‍ന്ന് വകുപ്പില്‍ നടത്തിയ അഴിമിതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സലീം ആവശ്യപ്പെട്ടു.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളിലുമായി വ്യാപകമായ അഴിമതിയായിരുന്നു ഇക്കാലത്ത് നടന്നത്. എം വി ഐ, എ എം വി ഐ മാരെയും പരിശീലനം നടത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനം ഉണ്ടെന്നിരിക്കെ മൂന്നു ദിവസത്തെ പരിശീലനത്തിന് മകന്‍ ഡയറക്ടറായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ട്രെയിനിങ്ങിന് വിട്ട് അഴിമതി നടത്താനുള്ള നീക്കത്തെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടയുകയായിരുന്നു. 2009 ല്‍ ഇതേ സ്ഥാപനത്തില്‍ 20 എം വി ഐ മാര്‍ക്കും കഴിഞ്ഞ വര്‍ഷം 60 എ എം വി ഐ മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. വീണ്ടും ഇതേ സ്ഥാപനത്തില്‍ പരിശീലനം നല്‍കാനാണ് അരുണ്‍കുമാര്‍ ഇടപെട്ട് ശ്രമിച്ചത്. ഒരു എം വി ഐക്ക് രണ്ടു ദിവസവും ഒരു എ എം വി ഐക്ക് മൂന്ന് ദിവസവും മാത്രമുണ്ടാകുന്ന പരിശീലനത്തിന് 2500 രൂപ നല്‍കാനായിരുന്നു ശ്രമം.