Home »
» ലാവ്‌ലിന്‍ കേസ്: കാര്‍ത്തികേയനെതിരെ തെളിവില്ലെന്ന് സി.ബി.ഐ
|
|
|
|
|
|
കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.കാര്‍ത്തികേയനു പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ. കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കണമെന്നും കാര്‍ത്തികേയനുള്ള പങ്ക് പുറത്തുപറയണമെന്നും ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ അന്വേഷണസംഘം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതേസമയം, കേസിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കേസില്‍ ദീപക് കുമാറിന്റെ സാക്ഷിമൊഴി സ്വീകരിക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതായും ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും സി.ബി.ഐ അറിയിച്ചു. |